Lunar Eclipse 2021 | ചന്ദ്രഗ്രഹണം; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

By Web TeamFirst Published Nov 18, 2021, 2:11 PM IST
Highlights

ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്.  ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം (lunar Eclipse) 2021 നവംബർ 19 വെള്ളിയാഴ്‌ച നടക്കും. ഏകദേശം ആറ്‌ മണിക്കൂർ നീണ്ടു നിൽക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്‌. അവസാന ചന്ദ്രഗ്രഹണം(chandra grahan) മെയ്‌ 26ന്‌ ആയിരുന്നു. സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ്‌ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌.

ഒരു വർഷത്തിൽ പരമാവധി മൂന്ന്‌ തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സമയം ഏകദേശം രാവിലെ 11:30 ന് ആരംഭിച്ച്, വൈകുന്നേരം 05:33 ഓടെ ഈ ഭാഗികചന്ദ്രഗ്രഹണം അവസാനിക്കും. ഇന്ത്യയിൽ വൈകീട്ടായിരിക്കും ഇത് ദൃശ്യമാകുക. ഏറ്റവും നന്നായി നവംബർ 19ന് ചന്ദ്രഗ്രഹണം കാണാൻ സാധിക്കുന്ന ഇടങ്ങൾ വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്.  ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

എന്താണ്  സുതക്?

ഇന്ത്യൻ സംസ്കാരത്തിൽ സുതക്കിന് (Sutak) വലിയ പ്രാധാന്യമുണ്ട്. ഗ്രഹണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ആരംഭിക്കും. സൂതക് സമയത്ത് ഉപവാസം എടുക്കണമെന്നാണ് പറയപ്പെടുന്നത്. കത്തികൾ മുതലായ മൂർച്ചയുള്ള വസ്തുക്കൾ
ഉപയോ​ഗിക്കാൻ പാടില്ല. ഗ്രഹണ സമയത്ത് ഉറങ്ങാൻ പാടില്ലെന്ന് പറയപ്പെടുന്നു. ഗർഭിണികൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുന്നു.

ഗ്രഹണ സമയത്ത് നഗ്നനേത്രം ഉപയോഗിച്ച് ചന്ദ്രനെ നോക്കാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. ചന്ദ്രഗ്രഹണം നഗ്നനേത്ര കണ്ണുകളോടെ കാണുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. ചന്ദ്രഗ്രഹണത്തിന് രണ്ട് ഘട്ടങ്ങളുണ്ട് ചന്ദ്രൻ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്ന ഭാഗിക ഘട്ടവും സമ്പൂർണ്ണ ചന്ദ്രഗ്രഹണവും, അവിടെ മുഴുവൻ ചന്ദ്രനും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നു. ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക കണ്ണടകളൊന്നും ആവശ്യമില്ല. ചന്ദ്രഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും നഗ്നനേത്രങ്ങളോടെ കാണുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

ചന്ദ്രഗ്രഹണ സമയത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം...

1. ഗ്രഹണസമയത്ത് മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

2. ഈ സമയം ഭക്ഷണം കഴിക്കാൻ പാടില്ല. ഗ്രഹണത്തിന് മുൻപോ ശേഷമോ ഭക്ഷണം കഴിക്കുന്നതാണ് അനയോജ്യം.

3. കത്തികൾ പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ ഉപയോ​ഗിക്കരുതെന്ന് പറയപ്പെടുന്നു.

4. ഗർഭിണികൾ ഗ്രഹണ സമയത്ത് പുറത്തിറങ്ങാൻ പാടില്ലെന്നതാണ് മറ്റൊരു വിശ്വാസം. 

നവംബര്‍ 19ലെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എവിടെയെല്ലാം കാണാം; വിവരങ്ങള്‍

 

click me!