Smoking and Cardiovascular Disease| പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ലക്ഷണം ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം

By Web TeamFirst Published Nov 18, 2021, 12:29 PM IST
Highlights

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  പുകവലിക്കുന്നതും ശ്വാസകോശ അർബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പഠനത്തിൽ പറയുന്നു.

ചില പുകവലിക്കാരിൽ (smoking) ഹൃദയ സംബന്ധമായ അസുഖത്തിന്റെ ആദ്യ ലക്ഷണമാണ് സ്ട്രോക്കെന്ന്(stroke) പുതിയ പഠനം. 'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുകവലിക്കുന്നതും ശ്വാസകോശ അർബുദവും(lung cancer) തമ്മിലുള്ള ബന്ധത്തെ കുറിച്ചും പഠനത്തിൽ പറയുന്നു.

' ഹൃദ്രോഗത്തേക്കാൾ പുകവലിയുടെ ഫലമായി ക്യാൻസറിനെക്കുറിച്ച് കൂടുതൽ അവബോധവും ആശങ്കയും ഉണ്ട്. അതിനാൽ പുകവലിയുടെ അപകടസാധ്യതകൾ വിവിധ തരത്തിലുള്ള ഹൃദയ രോഗങ്ങൾക്കും, ഏറ്റവും പ്രധാനമായി, ഹൃദയ സംബന്ധമായ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു...' -  ഷിക്കാഗോയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഫിൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിനിൽ കാർഡിയോളജി വിഭാഗത്തിലെ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായ സാദിയ എസ്. കാൻ പറഞ്ഞു. 

 

 

പുകവലിക്കുന്ന ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സാദിയ പറഞ്ഞു. ഒന്നിലധികം ജീവിതശൈലി ഘടകങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങളും മറ്റ് ആരോഗ്യ ഫലങ്ങളും വിലയിരുത്തുന്നതിനായി ഗവേഷകർ യുഎസിലെ ഒമ്പത് ദീർഘകാല പഠനങ്ങളിൽ നിന്നുള്ള ഡാറ്റ സമാഹരിച്ചു.

പഠനത്തിന്റെ തുടക്കത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതിരുന്ന 20 നും 79 നും ഇടയിൽ പ്രായമുള്ള 165 മുതിർന്നവരിൽ നിന്ന് ഡാറ്റ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), രക്തസമ്മർദ്ദം, കൊളസ്‌ട്രോളിന്റെ അളവ് എന്നിവയിൽ ക്രമീകരണം നടത്തി. 

പുകവലിക്കുന്ന മധ്യവയസ്കരായ സ്ത്രീകൾക്ക് പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സിവിഡി(Cardiovascular disease) ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനത്തിൽ കണ്ടെത്തി. പുകവലിക്കാത്ത പുരുഷന്മാരേക്കാൾ  അപേക്ഷിച്ച് പുകവലിക്കുന്ന മധ്യവയസ്കരായ പുരുഷന്മാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 10 ശതമാനത്തിലധികം കൂടുതലാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹൃദ്രോഗങ്ങളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് 'അമേരിക്കൻ ഹാർട്ട് അസോസിയേഷൻ' വ്യക്തമാക്കുന്നു. 

പുകവലി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭയമോ? പരീക്ഷിക്കാം ഇങ്ങനെ ചിലത്..

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെയും ചെലവാക്കുന്ന ഊർജത്തിന്റെയും അളവ് ശ്രദ്ധിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. സ്ഥിരമായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും ​ഗവേഷകർ പറയുന്നു.

സംസ്‌ക്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇനി കഴിക്കണമെങ്കിൽ വളരെ ചെറിയ അളവിൽ മാത്രം കഴിക്കുക. ഫ്രൈഡ് ഭക്ഷണങ്ങൾ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാം.

 

 

കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ ഒഴിവാക്കണം. ശീതളപാനീയങ്ങൾ, മധുരമടങ്ങിയ പാനീയങ്ങൾ, ജ്യൂസ് പായ്ക്കറ്റുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പ് വളരെ ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

കൊഴുപ്പ് കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ധമനികളുടെ കാഠിന്യം വഷളാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൊഴുപ്പ് കൂടിയ ഭക്ഷണത്തിൽ അനാരോഗ്യകരമായ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതുവഴി ധമനികളിൽ കൂടുതൽ ഫാറ്റി ഫലകങ്ങൾ ഉണ്ടാകാമെന്ന് നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.

കൂടുതൽ പോഷകഗുണമുള്ളതും സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ രണ്ട് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും നട്സ് സഹായിക്കുന്നു. നട്സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

സ്‌ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

click me!