ശ്വാസകോശ കാൻസർ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

By Web TeamFirst Published Oct 17, 2021, 8:41 PM IST
Highlights

ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ അര്‍ബുദ സാധ്യത തടയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. 

മനുഷ്യർ ഏറ്റവും കൂടുതൽ ഭയക്കുന്ന രോഗമാണ് കാൻസർ. അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനകാരണം. പക്ഷേ, തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഭേദമാക്കാവുന്ന രോ​ഗംകൂടിയാണ് കാൻസർ. ഏറ്റവും അപകടകരമായ അർബുദങ്ങളിലൊന്നാണ് ശ്വാസകോശ കാൻസർ.

സ്തനാർബുദം കാൻസർ, സെർവിക്കൽ കാൻസർ, ഓറൽ കാൻസർ എന്നിവ കഴിഞ്ഞാൽ ഏറ്റവും വ്യാപകമാണ് ശ്വാസകോശാർബുദം. തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ചു ഭേദമാക്കാവുന്ന കൂട്ടത്തിൽ ശ്വാസകോശ കാൻസറും ഇടംപിടിച്ചിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം, ഹോർമോൺ പ്രശ്‌നങ്ങൾ, ജനിതകകാരണങ്ങൾ തുടങ്ങിയവ ശ്വാസകോശ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. മുൻകരുതലുകളാണ് കാൻസറിനെ ചെറുക്കാനുള്ള പ്രധാനമാർഗങ്ങളിലൊന്ന്. ശ്വാസകോശ കാൻസറിന് കാരണമാകുന്ന ബീഡി, സിഗററ്റ്, പാൻമസാലകൾ പോലുള്ള ലഹരിവസ്തുക്കൾ ഒഴിവാക്കുക. 

പുകവലിയോട് പൂർണമായും ഉപേക്ഷിക്കുക. ചിട്ടയായ വ്യായാമവും യോഗയുമെല്ലാം രോഗത്തെ അകറ്റിനിർത്താൻ സഹായിക്കും. വായു മലിനീകരണം തടയുക, ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നിവയും പ്രതിരോധ മാർഗമാണ്. ശ്വാസകോശാർബുദം സുഖപ്പെടുത്താൻ ഭക്ഷണത്തിലൂടെ കഴില്ലെങ്കിലും വിറ്റാമിനുകൾ, ധാതുക്കൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

പ്രോസസ്ഡ് ഫുഡ്, ചുവന്ന മാംസം എന്നിവ ശ്വാസകോശ കാൻസർ സാധ്യത കൂട്ടുന്നതിന് കാരണമാകുന്നു. ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശ അർബുദ സാധ്യത തടയാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ബ്രൊക്കോളി പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ഈ ഭക്ഷണങ്ങൾ കഴിക്കൂ, ക്ഷീണം അകറ്റാം

click me!