അഞ്ചാംപനി ; ലക്ഷണങ്ങൾ അറിയാം

Published : Feb 24, 2024, 09:20 AM ISTUpdated : Feb 24, 2024, 09:23 AM IST
അഞ്ചാംപനി ; ലക്ഷണങ്ങൾ അറിയാം

Synopsis

പനിയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും.

മധ്യപ്രദേശിൽ അഞ്ചാംപ്പനി പടരുന്നു. മീസിൽസ് ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. 17 കുട്ടികൾ വെെറൽ അണുബാധ ബാധിച്ച് നിരീക്ഷണത്തിലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കി. കുട്ടികളിൽ വാക്സിൻ ഉപയോഗിച്ച് അഞ്ചാംപനി ഫലപ്രദമായി തടയാൻ കഴിയും. 2022-ൽ ഏകദേശം 11 ലക്ഷം കുട്ടികൾ ഇന്ത്യയിൽ അഞ്ചാംപനി വാക്‌സിൻ എടുത്തില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. 

എന്താണ് അഞ്ചാംപനി? (Measles)

കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. ഇത് ശരീരത്തിലുടനീളം ചർമ്മ ചുണങ്ങുകൾക്കും ഫ്ലൂ പോലുള്ള ലക്ഷണങ്ങൾക്കും കാരണമാകുന്നു. വായുവിലൂടെയാണ്  മീസിൽസ് വൈറസുകൾ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. 

നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. 

ലക്ഷണങ്ങൾ എന്തൊക്കെ?

പനിയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.

മുടികൊഴിച്ചിൽ കുറയ്ക്കാൻ മൾബെറി കൊണ്ടുള്ള ഹെയർ പാക്കുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം