ആർത്തവവേദന കുറയ്ക്കാൻ മഗ്നീഷ്യം ; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

Published : Oct 25, 2024, 09:00 PM ISTUpdated : Oct 25, 2024, 09:20 PM IST
ആർത്തവവേദന കുറയ്ക്കാൻ മഗ്നീഷ്യം ; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

Synopsis

19 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിദിനം കുറഞ്ഞത് 310 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമുള്ളതായി  യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. 

ആർത്തവസമയത്ത് അടിവയറ്റിൽ വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാറുണ്ടല്ലോ. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.

ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥ അകറ്റുന്നതിന് സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുക, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുക, എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന അവശ്യ ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. ആർത്തവ വേദന കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കും. ഡിസ്മനോറിയ, പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) എന്നിവ തടയുന്നതിന് മഗ്നീഷ്യം ഫലപ്രദമാണ്. 

19 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിദിനം കുറഞ്ഞത് 310 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമുള്ളതായി 
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മഗ്നീഷ്യം അടങ്ങിയ ആറ് ഭക്ഷണങ്ങളിതാ..

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ അയേൺ, കോപ്പർ, ഫൈബർ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. അതിനാൽ ഡാർക്ക് ചോക്ലേറ്റ് പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. 

അവാക്കാഡോ

മഗ്നീഷ്യത്തിൻറെ മികച്ച ഉറവിടമാണ് അവക്കാഡോ. കൂടാതെ ഇവയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി, കെ, ഫൈബർ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഇവ സഹായിക്കും. 

നട്സ്

മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും   ഹൃദയത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

പയറുവർഗങ്ങൾ

മഗ്നീഷ്യം ധാരാളം അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

കഴുത്തിൽ കുരുക്കൾ ഉണ്ടോ? കാരണങ്ങൾ ഇതാകാം

 

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം