കൊവിഡ് ബാധിച്ചതിന് ശേഷം ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി യുവാവ്

Web Desk   | Asianet News
Published : Jan 16, 2022, 08:57 PM ISTUpdated : Jan 16, 2022, 09:03 PM IST
കൊവിഡ് ബാധിച്ചതിന് ശേഷം ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി യുവാവ്

Synopsis

ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഉദ്ധാരണക്കുറവ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിത്സ ലഭിച്ചതോടെ അത് ക്രമേണ മെച്ചപ്പെട്ടുവെന്നും യുവാവ് പറയുന്നു. 

കൊവിഡ് ബാധിച്ചതിന് ശേഷം തന്റെ ലിംഗം 1.5 ഇഞ്ച് ചുരുങ്ങിയെന്ന വാദവുമായി യുവാവ്. കഴിഞ്ഞവർഷം ജൂലൈയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. രോ​ഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ചെയ്തു. രോഗം ഭേദപ്പെട്ട് പുറത്തിറങ്ങുമ്പോൾ തനിക്ക് ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് 30 കാരൻ പറഞ്ഞു.

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് 3,400 പേരിൽ നടത്തിയ പഠനത്തിൽ കൊവിഡ് ബാധിച്ച് ഭേദമായ 200 പേരിൽ ലിംഗം ചുരുങ്ങുന്നത് അപൂർവമായ ലക്ഷണമാണെന്ന് കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് മിയാമി മില്ലർ സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനം വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചു.

കൊവിഡ് 19 അണുബാധയിൽ നിന്നുള്ള വ്യാപകമായ എൻഡോതെലിയൽ സെൽ അപര്യാപ്തത ഗണ്യമായ ഉദ്ദാരണശേഷി കുറവിന് കാരണമാകുമെന്ന് തെളിഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധയ്ക്ക് മുൻപ് ഉണ്ടായതിൽ നിന്നും വലിയ മാറ്റങ്ങൾ തൻറെ ലൈംഗികാവയവത്തിന് സംഭവിച്ചെന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്നും യുവാവ് പറയുന്നു. 

ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോൾ ചില ഉദ്ധാരണക്കുറവ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിത്സ ലഭിച്ചതോടെ അത് ക്രമേണ മെച്ചപ്പെട്ടുവെന്നും യുവാവ് പറയുന്നു. കൊവിഡ് അണുബാധ തീർച്ചയായും ഇഡിയ്ക്ക് കാരണമാകാം. ചില സന്ദർഭങ്ങളിൽ ഇഡി ഒരു നിശ്ചിത കാലയളവിൽ നിലനിൽക്കുകയാണെങ്കിൽ ലിംഗം ചുരുങ്ങുന്നതായി കണ്ട് വരുന്നുവെന്നും ന്യൂയോർക്കിലെ അൽബാനി മെഡിക്കൽ കോളേജിലെ യൂറോളജിസ്റ്റും മെൻസ് ഹെൽത്ത് ഡയറക്ടറുമായ ഡോ. ചാൾസ് വെല്ലിവർ പറഞ്ഞു. 

ഒറിഗൺ ആസ്ഥാനമായുള്ള യൂറോളജിസ്റ്റായ ഡോ. ആഷ്‌ലി വിന്ററും ഈ അവകാശവാദങ്ങളുടെ നിയമസാധുതയെ പിന്തുണച്ചു. ഉദ്ധാരണക്കുറവ് കുറയുന്നതിലേക്ക് നയിക്കുന്നു എന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അണുബാധയിൽ നിന്നുള്ള വ്യാപകമായ എൻഡോതെലിയൽ സെൽ അപര്യാപ്തത ഉദ്ധാരണക്കുറവിന് കാരണമാകുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റി ഓഫ് മിയാമി മില്ലർ സ്കൂൾ ഓഫ് മെഡിസിൻ വ്യക്തമാക്കി.

Read more : ലിംഗാകൃതിയിലുള്ള മൂക്ക്; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടി, ഒടുവിൽ ശസ്ത്രക്രിയ ചെയ്തു

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍