
പാമ്പുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു 27കാരനായ എലിയറ്റ് സെൻസ്മാൻ. എന്നാൽ, വർഷങ്ങളായി വീട്ടിൽ വളർത്തിയ 18 അടി നീളമുള്ള പെരുമ്പാമ്പ് എലിയറ്റിന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു. പൊലീസെത്തി പെരുമ്പാമ്പിന്റെ തലയിൽ വെടിവച്ച് കൊന്ന ശേഷം എലിയറ്റിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
ലെഹി വാലി ഹോസ്പിറ്റലിൽ എലിയറ്റിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് ദിവസം മരണത്തോട് മല്ലടിച്ച എലിയറ്റ് ലോകത്തോട് വിടവാങ്ങി. ശ്വാസംമുട്ടൽ മൂലമുണ്ടായ anoxic brain injury ആണ് മരണകാരണമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 18 അടി നീളമുള്ള പാമ്പ് എലിയറ്റിന്റെ കഴുത്തിൽ ചുരുങ്ങി. അങ്ങനെ അനോക്‌സിക് മസ്തിഷ്‌ക ക്ഷതത്തിന് കാരണമാകുന്നു (തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പൂർണ്ണമായ അഭാവം സംഭവിച്ചു)വെന്ന് അധികൃതർ പറഞ്ഞു.
അമ്പരന്ന് നാട്ടുകാർ, കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ
എലിയറ്റ് മൂന്ന് ഭീമൻ പാമ്പുകളെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. പാമ്പു പരിചരിക്കുന്നതിൽ വിദഗ്ധനായിരുന്നു എലിയറ്റ് എന്ന് ബന്ധുക്കൾ പറഞ്ഞു. പെൻസിൽവാനിയയിലെ ഫോഗൽസ്‌വില്ലെയിലാണ് സംഭവം. ജൂലൈ 20 ബുധനാഴ്ചയായിരുന്നു സംഭവം. റോഡിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ എലിയറ്റ് പലപ്പോഴും രക്ഷിക്കാറുണ്ടെന്ന് കുടുംബാംഗങ്ങൾ NBC10-നോട് പറഞ്ഞു.
എലിയറ്റ് മൃഗങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. പാമ്പുകളെയായിരുന്നു അവന് കൂടുതൽ ഇഷ്ടമെന്നും അമ്മ ഹെതർ ലിയോൺസ് പറഞ്ഞു. പാമ്പുകളെ സ്വന്തമാക്കുമ്പോൾ നിങ്ങളുടെ സുരക്ഷിതത്വത്തിൽ ബോധവാന്മാരായിരിക്കണമെന്ന് ഷുയ്‌കിൽ കൗണ്ടി ആസ്ഥാനമായുള്ള വെനം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ റൂഡി ആർസിയോ പറഞ്ഞു.
മൂട്ട, ഉറുമ്പ് മുതല്‍ പാമ്പിനെ വരെ തുരത്താൻ സഹായിക്കും; ഇനി ഇവരെ വിളിച്ചാല്‍ മതി
യുകെയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഡോക്ടർമാർ
അടുത്ത കാലത്തായി യുകെയിൽ പാമ്പുകടിയേറ്റവരുടെ എണ്ണം കുതിച്ചുയരുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ മുന്നൂറ് പേരാണ് പാമ്പ് കടിയേറ്റ് ചികിത്സ തേടിയിട്ടുള്ളത്. രോഗികളിൽ 72 പേർ കൗമാരക്കാരോ കുട്ടികളോ ആയിരുന്നു. അതിൽ തന്നെ 13 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്. കടിയേറ്റവരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവെങ്കിലും, ചിലരുടെ നില ഗുരുതരമായി തീർന്നു.
രോഗികളിൽ ഒരാൾക്ക് തൻ്റെ വിരലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വന്നു. പാമ്പുകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രയത്നിച്ച ഒരാളായിരുന്നു 47 -കാരനായ ലൂക്ക് യോമാൻസ്. എന്നാൽ, 2011 ജൂണിൽ നോട്ടിംഗ്ഹാമിലെ വീട്ടിൽ വച്ച് രാജവെമ്പാലയുടെ കടിയേറ്റ് അദ്ദേഹം മരണപ്പെട്ടു. ലോകത്തെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പാണ് രാജവെമ്പാല. ഏകദേശം 13 അടി വരെ നീളം വയ്ക്കുന്ന അവയ്ക്ക് ഒരു മുതിർന്ന വ്യക്തിയുടെ കണ്ണിന് നേർക്ക് നേർ നിൽക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam