ഹെർണിയ ചികിത്സയ്ക്കെത്തിയ രണ്ട് കുട്ടികളുടെ അച്ഛന്‍റെ ശരീരത്തിൽ ഡോക്ടര്‍മാര്‍ കണ്ടത് ഗർഭാശയവും അണ്ഡാശയവും!

Published : Aug 14, 2024, 08:22 AM ISTUpdated : Aug 14, 2024, 08:24 AM IST
ഹെർണിയ ചികിത്സയ്ക്കെത്തിയ രണ്ട് കുട്ടികളുടെ അച്ഛന്‍റെ ശരീരത്തിൽ ഡോക്ടര്‍മാര്‍ കണ്ടത് ഗർഭാശയവും അണ്ഡാശയവും!

Synopsis

രണ്ട് കുട്ടികളുടെ അച്ഛന്‍ ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോൾ ഡോക്ടര്‍മാര്‍ക്ക് ശരീരത്തില്‍ നിന്നും കിട്ടിയത് ഗർഭപാത്രവും അണ്ഡാശയവും. 

ഹെർണിയ ചികിത്സയ്ക്ക് എത്തിയ 46കാരന്‍റെ ശരീരത്തിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് എത്തിയതായിരുന്നു രണ്ടു കുട്ടികളുടെ അച്ഛനായ രാജ്ഗിർ മിസ്ത്രി. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ ശരീരത്തിനുള്ളില്‍ പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

ഏറെ നാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാള്‍ അൾട്രാസൗണ്ട് ചെയ്യാൻ തീരുമാനിച്ചത്. വയറ്റിൽ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. തുടർന്ന് ബിആർഡി മെഡിക്കൽ കോളേജിലെ സർജൻ പ്രൊഫസർ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ഈ ശസ്ത്രക്രിയ്ക്കിടെയാണ് വയറ്റിൽ നിന്ന് പൂർണ വളർച്ച എത്താത്ത ഗർഭപാത്രം ലഭിച്ചത്. അതേസമയം മിസ്ത്രിക്ക് സ്ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ പറയുന്നു. ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Also read: എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം? സ്ത്രീകള്‍ അവ​ഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

youtubevideo


 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?