കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്...

Published : May 21, 2023, 12:10 PM IST
കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്...

Synopsis

മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇയാളുടെ  എക്സ്-റേ പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തിന്റെ ശ്വാസനാളത്തിൽ 4.1 സെന്റീമീറ്റർ ദീളമുള്ള വെപ്പു പല്ല് കുടുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ക്യൂറസ് മെഡിക്കൽ ജേണലിൽ ആണ് ഈ സംഭവത്തിന്‍റെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചത്.

യുഎസിലെ വിസ്‌കോൺസിനിൽ 22 വയസുകാരന്‍ അബദ്ധത്തിൽ വിഴുങ്ങിയത് സ്വന്തം വെപ്പു പല്ല്. വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് അപസ്മാരം ഉണ്ടായ സമയത്ത് ഈ വെപ്പ് പല്ല് ഇയാള്‍ അറിയാതെ വിഴുങ്ങുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെത്തുടർന്ന് ഇയാള്‍ക്ക് അതിഭയങ്കരമായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുകയും ചെയ്തു. 

മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇയാളുടെ  എക്സ്-റേ പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തിന്റെ ശ്വാസനാളത്തിൽ 4.1 സെന്റീമീറ്റർ ദീളമുള്ള വെപ്പു പല്ല് കുടുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ക്യൂറസ് മെഡിക്കൽ ജേണലിൽ ആണ് ഈ സംഭവത്തിന്‍റെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചത്.

പരിശോധനകൾക്ക് ശേഷം, കുടുങ്ങിയ വസ്തു നീക്കം ചെയ്യുന്നതിനായി ഡോക്ടർമാർ ഇയാളെ ബ്രോങ്കോസ്കോപ്പിക്ക് വിധേയമാക്കി. കനംകുറഞ്ഞ ട്യൂബ് ശ്വാസനാളത്തിലൂടെ പ്രവേശിപ്പിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമായി നടന്നും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read: 2030-ഓടെ ലോകത്ത് ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം