
കെെയിൽ തുന്നിച്ചേർത്ത ലിംഗം (penis) ഒൻപത് മണിക്കൂർ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെ യഥാസ്ഥാനത്ത് തുന്നിച്ചേർത്തിന്റെ സന്തോഷത്തിലാണ് 47 കാരനായ മാൽകോം മക്ഡൊണാൾഡ്. 2010 ൽ രക്തത്തിലെ അണുബാധയെ തുടർന്ന് ലിംഗം ഛേദിക്കപ്പെട്ടുവെന്ന് ദി സൺ വെളിപ്പെടുത്തി. 2015-ൽ എൻഎച്ച്എസിന്റെ ഫണ്ട് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും ശേഷം ലിംഗം ഇടതു കൈയിൽ താൽക്കാലികമായി തുന്നി ചേർത്തു.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ പ്രൊഫ. ഡേവിഡ് റാൽഫിന്റെ നേതൃത്വത്തിലായിരുന്ന ശസ്ത്രിക്രിയ. 2021ൽ മാൽകോമിന്റെ കൈയിൽ നിന്നുള്ള മാംസം കൊണ്ടാണ് ലിംഗം യഥാസ്ഥാനത്ത് തുന്നിച്ചേർത്തത്. ഇത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കാമെന്ന് മാൽകോം പറഞ്ഞു.
മാൽകോമിനായി ഒരു പുതിയ ലിംഗം ഗ്രാഫ്റ്റ് ചെയ്ത് എടുക്കാമെന്നും ലിംഗത്തിന്റെ വലുപ്പം അയാൾക്ക് തന്നെ തിരഞ്ഞെടുക്കാമെന്നും പ്രൊഫ. ഡോ. റാൽഫ് പറഞ്ഞു. പൊതുസ്ഥലത്ത് ഷോർട്ട്സ്ലീവ് ഷർട്ട് ധരിക്കാൻ പറ്റില്ലായിരുന്നു. കെെയിൽ തുന്നിച്ചേർത്ത ലിംഗവുമായി പുറത്തിറങ്ങാൻ മടിയായിരുന്നുവെന്നും മാൽകോം പറഞ്ഞു.
'നിങ്ങളുടെ ജീവിതത്തിന്റെ ആറ് വർഷം നിങ്ങളുടെ കൈയിൽ ലിംഗമുള്ളത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ഇതൊരു പേടിസ്വപ്നമാണ്, പക്ഷേ ഇപ്പോൾ അത് ഇല്ലാതായി...'- മാൽകോം പറഞ്ഞു. 2014-ൽ മാൽകോമിന് പെരിനിയം അണുബാധ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
വൃഷണസഞ്ചിയ്ക്കും മലദ്വാരത്തിനും ഇടയിൽ നീണ്ടുനിന്ന പെരിനിയം അണുബാധ വികസിക്കുകയും വിരലുകളും കാൽവിരലുകളും ലിംഗവും കറുത്തതായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണ് perineum infection എന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ലിംഗത്തിന് ആറ് ഇഞ്ച് വലുപ്പം ഉണ്ടായിരിക്കണമെന്ന് മാൽകോം പറഞ്ഞിരുന്നതായി ഡോ. റാൽഫ് പറഞ്ഞു. ഡോക്ടർമാർ രണ്ട് ട്യൂബുകൾ സ്ഥാപിച്ചതിനാൽ മാൽകോമിന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Read more പുരുഷന്മാരുടെ ലിംഗവലുപ്പത്തിൽ ഏത് രാജ്യക്കാരാണ് മുന്നിൽ, ഇന്ത്യയുടെ സ്ഥാനമെത്ര?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam