World Asthma Day 2022 : ആസ്ത്മ രോ​ഗികളുടെ ശ്രദ്ധയ്ക്ക് ; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

Web Desk   | Asianet News
Published : May 03, 2022, 10:45 AM IST
World Asthma Day 2022 :  ആസ്ത്മ രോ​ഗികളുടെ ശ്രദ്ധയ്ക്ക് ; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

Synopsis

തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്തമയ്ക്കുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്തമ വഷളാക്കാനിടയാക്കും.   

ഇന്ന് ലോക ആസ്ത്മ ദിനം (world asthma day). തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്തമയ്ക്കുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്തമ വഷളാക്കാനിടയാക്കും. 

ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക, തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നി സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. 

വീടിനു പുറത്തുള്ള വായുമലിനീകരണത്തേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടിനുള്ളിലെ വായുമലിനീകരണമാണ് ആദ്യം ശ്ര​ദ്ധിക്കേണ്ടത്. വീട്ടിലെ വായു മലിനീകരണം എങ്ങനെ തടയാം... 

ഒന്ന്...

വെന്റിലേഷൻ വേണ്ടവിധത്തിലല്ലാത്തതാണ് മിക്ക വീടുകളിലെയും വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അധികം തണുപ്പോ ചൂടോ ഇല്ലാത്ത സന്ദർഭങ്ങളിൽ വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടുക.

രണ്ട്...

വീട്ടിനുള്ളിൽ അശുദ്ധവായു നിലനിർത്തുന്നതിൽ ഏറിയ പങ്ക് പുകയ്ക്കാണ്. വീട്ടിനുള്ളിൽ പുക സൃഷ്ടിക്കുന്ന സാധനങ്ങൾ കത്തിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

മൂന്ന്...

അകത്തളത്തിൽ കാർപെറ്റ് ഇടുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്ന കാർപെറ്റുകൾ ആസ്ത്മ, അലർജി പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.

നാല്...

വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വായു മലിനീകരിക്കപ്പെടാനിടയുണ്ട്. വളർത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്‌റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കുക.

അഞ്ച്...

വീട്ടിനുള്ളിൽ ഗന്ധം പരത്താൻ എയർഫ്രഷ്‌നറുകളും സുഗന്ധമുള്ള മെഴുകുതിരികളുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഇതും വായു മലിനീകരണത്തിന് ഇടയാക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.

Read more ഇന്ന് ലോക ആസ്ത്മ ദിനം; ശ്രദ്ധിക്കാം ചിലത്...
 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം