
33കാരൻ വിഴുങ്ങിയ 'നോക്കിയ 3310 സെൽഫോൺ' ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊസോവോയിലെ പ്രിസ്റ്റീന സ്വദേശിയായ യുവാവാണ് ഫോൺ വിഴുങ്ങിയത്. ഡോ. സ്കെന്ദർ തെൽകുവിന്റെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ഫോൺ വിഴുങ്ങിയതിന് പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർമാർ സ്കാൻ ചെയ്യുകയും ഫോണിന്‍റെ ബാറ്ററിയടക്കം വിഴുങ്ങിയതിനാല്‍ യുവാവിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വയറിനുള്ള ഫോൺ മൂന്ന് ഭാഗങ്ങളിലായി കിടക്കുന്നതാണ് പരിശോധനയിൽ കാണാനായതെന്നും ഡോ സ്കെന്ദർ പറഞ്ഞു. രോഗിയില്‍ നിന്നും പുറത്തെടുത്ത പിങ്ക് നിറത്തിലുള്ള നോക്കിയ 3310 ഫോണിന്റെ ചിത്രങ്ങളും, എന്‍ഡോസ്‌കോപ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളും, രോഗിയുടെ ശസ്ത്രക്രിയ സംബന്ധിച്ചുള്ള എക്സ്-റേ റിപ്പോർട്ടുകളും മാധ്യമങ്ങളുമായി ഡോക്ടർ പങ്കുവച്ചു.
ഫോൺ എന്തിനാണ് വിഴുങ്ങിയതെന്ന് യുവാവിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചതെന്നും ഡോക്ടർ പറയുന്നു. തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാൻ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
കാതിലെ കമ്മൽദ്വാരത്തിലൂടെ കാമുകന്റെ പരാക്രമം; ദുരവസ്ഥ വിവരിച്ച് യുവതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam