സ്‌കാനിംഗ് മുറിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ച് നടന്‍ മിലിന്ദ് സോമന്‍

By Web TeamFirst Published Sep 6, 2021, 3:43 PM IST
Highlights

അമ്പത്തിയഞ്ചുകാരനായ മിലിന്ദ് ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം അക്കാര്യം ഫോട്ടോ സഹിതം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. സ്‌കാനിംഗ് മുറിയില്‍ നിന്നുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്

ആരോഗ്യകാര്യങ്ങളില്‍ എപ്പോഴാണ് നാം വെല്ലുവിളികള്‍ നേരിടേണ്ടിവരികയെന്ന് പ്രവചിക്കുക സാധ്യമല്ല. ഏതുസമയത്തും എന്ത് തരം അസുഖങ്ങള്‍ വേണമെങ്കിലും നമ്മെ തേടിയെത്താം. പലപ്പോഴും രോഗങ്ങള്‍ പഴകിപ്പോയ ശേഷം മാത്രമാണ് അത് കണ്ടെത്തപ്പെടാറ് എന്നതിനാല്‍ മാത്രം ജീവന്‍ നഷ്ടമാകുന്നവര്‍ നിരവധിയാണ്.

ഈ പ്രശ്‌നമൊഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പുകള്‍ ചെയ്യുന്ന ശീലത്തിലേക്ക് നാം കടക്കേണ്ടതുണ്ട്. ഇപ്പോഴും രാജ്യത്ത് ഈ പതിവ് തുടരുന്നവര്‍ വളരെ കുറവാണ്. ചെലവ് ഭയന്നാണ് മിക്കവരും ഇതിന് മുതിരാത്തത് തന്നെ. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ആകെ ആരോഗ്യം പരിശോധിച്ചുറപ്പുവരുത്തുന്നതിന് അത്രമാത്രം ചെലവ് നേരിടേണ്ടിവരില്ലെന്നാണ് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്. 

ഏറ്റവും കുറഞ്ഞപക്ഷം ഹൃദയത്തിന്റെ ആരോഗ്യമെങ്കിലും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചുറപ്പുവരുത്തേണ്ടതുണ്ട്. കാരണം, ഹൃദ്രോഗം ആഗോളതലത്തില്‍ തന്നെ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന മരണകാരണങ്ങളിലൊന്നാണ്. 

ഇക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് നടനും മോഡലുമായ മിലിന്ദ് സോമന്‍. അമ്പത്തിയഞ്ചുകാരനായ മിലിന്ദ് ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം അക്കാര്യം ഫോട്ടോ സഹിതം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. സ്‌കാനിംഗ് മുറിയില്‍ നിന്നുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബ്ലോക്ക് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. എല്ലാം 'നോര്‍മല്‍' ആണെന്നും പതിവായ ചെക്കപ്പുകള്‍ വളരെ പ്രധാനമാണെന്നും മിലിന്ദ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. ചെക്കപ്പുകള്‍ക്കൊപ്പം തന്നെ അതിനിടക്കുള്ള ജീവിതരീതിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

 

 

നല്ല ഭക്ഷണരീതി, വ്യായാമം, ഉറക്കം, സ്‌ട്രെസിനെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം പതിവ് ചെക്കപ്പുകളില്‍ 'നോര്‍മല്‍' ഫലം വരാന്‍ സഹായിക്കുമെന്നും മിലിന്ദ് കൂട്ടിച്ചേര്‍ക്കുന്നു. ഡയറ്റ്- വ്യായാമം പോലുള്ള കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാളാണ് മിലിന്ദ് സോമന്‍. ഇത്തരം വിഷയങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂെട കാര്യമായ അവബോധമുണ്ടാക്കാനും നൃമിലിന്ദ് തുടര്‍ച്ചയായി ശ്രമിക്കാറുണ്ട്. 

Also Read:- വിവാഹവാര്‍ഷികത്തില്‍ അങ്കിതയ്ക്ക് വേണ്ടി പ്രണയാര്‍ദ്രമായ കുറിപ്പുമായി മിലിന്ദ് സോമന്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!