പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ 'ഹെർബൽ ടീ' കുടിക്കുന്നത് ശീലമാക്കൂ, ഒരു ​ഗുണമുണ്ട്

Web Desk   | Asianet News
Published : Dec 22, 2020, 10:48 PM IST
പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ 'ഹെർബൽ ടീ' കുടിക്കുന്നത് ശീലമാക്കൂ, ഒരു ​ഗുണമുണ്ട്

Synopsis

ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസും കൊളസ്ട്രോളും നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നുണ്ടെന്നാണ്   ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ച് വരികയാണ്. കൃത്യമായ ചികിത്സയും ചിട്ടയായ ഭക്ഷണശീലവും യോജ്യമായ ജീവിതശൈലിയുമാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്.

ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോ​ഗികൾ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ചേരുവകയാണ് കറുവപ്പട്ട.  'ഡയബറ്റിസ് കെയറി' ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസും കൊളസ്ട്രോളും നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

'അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനി' ൽ 2007-ൽ പ്രസിദ്ധീകരിച്ച ഒരു വിശകലനത്തിൽ 6 ഗ്രാം കറുവപ്പട്ട ഭക്ഷണത്തിനുശേഷം കഴിക്കുന്നത് ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത തടയാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോ​ഗികൾക്ക് ധെെര്യമായി കുടിക്കാൻ പറ്റിയതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ 'ഹെർബൽ ടീ' യെ കുറിച്ചാണ് താഴേ പറയുന്നത്...

വേണ്ട ചേരുവകൾ...

​ഗ്രീൻ ടീ          1 ടീസ്പൂൺ
കറുവപ്പട്ട       1 കഷ്ണം 
ഇഞ്ചി               1 കഷ്ണം
നാരങ്ങ നീര്  1 ടീസ്പൂൺ
വെള്ളം            1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം അതിലേക്ക് ഇഞ്ചിയും കറുവപ്പട്ടയും ​ഗ്രീൻ ടീയും ചേർത്ത് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യുക.  അതിലേക്ക് നാരങ്ങ നീര് ചേർത്ത് കൊടുക്കുക. ചൂടോടെ കുടിക്കുക.

ഈ തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ മൂന്ന് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ