മാമ്പഴം കൊണ്ട് മുഖത്തിന് ഭംഗി കൂട്ടാം ; ഇതാ ചില ഫേസ് പാക്കുകൾ

By Web TeamFirst Published Mar 21, 2023, 2:13 PM IST
Highlights

മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മാമ്പഴം ചർമ്മത്തിൽ ഒരു മാസ്‌ക് അല്ലെങ്കിൽ സ്‌ക്രബ് ആയി ഉപയോഗിക്കാം. അത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മാമ്പഴത്തിൽ വിറ്റാമിൻ കെ ധാരാളമുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളും വീക്കവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

മാമ്പഴത്തിൽ ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എയ്ക്ക് ചർമ്മത്തെ മിനുസമാർന്നതാക്കാൻ കഴിയും. അതേസമയം വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തെ പരിക്കിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മാമ്പഴം ചർമ്മത്തിൽ ഒരു മാസ്‌ക് അല്ലെങ്കിൽ സ്‌ക്രബ് ആയി ഉപയോഗിക്കാം. അത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മാമ്പഴത്തിൽ വിറ്റാമിൻ കെ ധാരാളമുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളും വീക്കവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തിന്റെ സൂചനകളായ ചുളിവുകൾ, നേർത്ത വരകൾ എന്നിവയെ ചെറുക്കാൻ സഹായിക്കും. മാമ്പഴത്തിന്റെ പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നതിലൂടെ, ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, മാമ്പഴത്തിലെ വിറ്റാമിൻ എ ചുളിവുകളും പാടുകളും കുറയ്ക്കാനും ചർമ്മത്തിന് ചെറുപ്പമായ രൂപം നൽകാനും സഹായിക്കും.

വിറ്റാമിൻ എയുടെ സാന്നിധ്യം മാമ്പഴ പൾപ്പ് ഒരു സ്വാഭാവിക ചർമ്മ മോയ്സ്ചറൈസറായി പ്രവർത്തിക്കും. ചർമ്മത്തിൽ ഉപയോഗിക്കുന്ന മാമ്പഴ പൾപ്പ് വരൾച്ച തടയാനും മൃദുവും മിനുസമാർന്നതുമായ ചർമ്മം നിലനിർത്താൻ സഹായിക്കും.

ആന്റി ബാക്ടീരിയൽ സ്വഭാവസവിശേഷതകളുള്ള ആന്റിഓക്‌സിഡന്റുകൾ മാമ്പഴത്തിലുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന രോഗാണുക്കളെ ചെറുക്കാൻ സഹായിക്കും. മാമ്പഴത്തിന്റെ പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നത് മുഖക്കുരു പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

മാമ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിൽ മാമ്പഴ പൾപ്പ് പുരട്ടുന്നത് ചർമ്മം തിളക്കമുള്ളതാക്കുന്നതിന് സഹായകമാണ്.

മാമ്പഴത്തിൽ പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആകർഷണീയതയും തിരികെ നേടാൻ സഹായിക്കുന്നു. ഈ പാക്ക്് തയ്യാറാക്കാനായി നിങ്ങൾ ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യണം. ചേരുവകൾ മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴി‍ഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. 

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ അ‍ഞ്ച് ഭക്ഷണങ്ങൾ

 

click me!