
ജര്‍മനിയില്‍ ഒരു രോഗിയുടെ രക്തം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. രക്തത്തിന് പാല്‍ നിറമാകുന്ന അപൂര്‍വാവസ്ഥയുമായ ഒരു രോഗി. ജര്‍മനിയിലെ ഒരു 39കാരനെയാണ് ഈ അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. തലകറക്കവും ഛര്‍ദ്ദിയുമായാണ് രോഗിയെ ആശുപത്രിയില്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ രക്തം പാല്‍ പോലെ കട്ടിയുള്ളതും വെളുപ്പും.
ഹൈപ്പര്‍ട്രൈഗ്ലിസിര്‍ഡീമിയ ( Hypertriglyceridemia) എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇത്. Plasmapheresis എന്ന ചികിത്സയാണ് സാധാരണ ഇത്തരം അവസ്ഥയില്‍ ചെയ്യുക. അധികമുള്ള ബ്ലഡ് പ്ലാസ്മയെ ഇത് നീക്കം ചെയ്യും. എന്നാല്‍ ഈ രോഗിയുടെ രക്തത്തിന്‍റെ കട്ടി കാരണം ആശുപത്രിയിലെ Plasmapheresis മെഷിന്‍ ബ്ലോക്കായി.
150 mg/dL-ൽ താഴെയാണ് സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ്. എന്നാല്‍ ഈ രോഗിയുടെ triglycerides അളവ് 18,000 mg/dL ആണ്. അതായത് മുപ്പത്തിയാറ് ഇരട്ടി. സാധാരണ ചികിത്സാരീതികള്‍ പരാജയപ്പെട്ടതോടെ 18- 19 നൂറ്റാണ്ടുകളില്‍ നടത്തിയിരുന്ന ഒരു പ്രാചീനചികിത്സ ചെയ്യുകയായിരുന്നു ഡോക്ടര്‍മാര്‍.
ശരീരത്തിന് രക്തം വലിച്ചെടുക്കുന്ന bloodletting എന്ന ചികിത്സാരീതിയായിരുന്നു അത്. അത്യന്തം അപകടം പിടിച്ച രീതിയാണിത്. എങ്കിലും മറ്റുവഴികള്‍ ഇല്ലാതെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു. അഞ്ച് ദിവസം കൊണ്ട് രോഗിയുടെ ട്രൈഗ്ലിസറൈഡ് ലെവല്‍ കുറഞ്ഞു. തുടര്‍ന്ന് രോഗി രക്ഷപ്പെട്ടു. ന്യൂസ് വീക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam