സൂക്ഷിക്കുക, സെക്സിനിടെ കോണ്ടം ഉപയോ​ഗിക്കാതി‌രിക്കുമ്പോൾ സംഭവിക്കുന്നത്...

By Web TeamFirst Published Nov 24, 2022, 12:41 PM IST
Highlights

കഴിഞ്ഞ വർഷം പകുതിയോളം 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് ലെെം​ഗിക രോ​ഗങ്ങൾ കണ്ടെത്തിയത്. 2011-ൽ 75 ശതമാനം പുരുഷന്മാർ കോണ്ടം ഉപയോ​ഗിച്ചിരുന്നുവെങ്കിൽ 2021-ൽ 42 ശതമാനമായി കുറഞ്ഞുവെന്ന് ഫെഡറൽ ഫാമിലി പ്ലാനിംഗ് സർവേ സൂചിപ്പിക്കുന്നു. 

ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും സംരക്ഷിക്കുകയുമാണ് കോണ്ടം ചെയ്യുന്നത്. കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

എന്നാൽ, ഇന്ന് കോണ്ടം ഉപയോഗം ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ വിവിധ ലെെ​ഗികരോ​ഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 2021-ൽ യുഎസിൽ ഏകദേശം 2.5 ദശലക്ഷം ക്ലമീഡിയ, ഗൊണോറിയ, സിഫിലിസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പകുതിയോളം 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണാണ് ലെെം​ഗിക രോ​ഗങ്ങൾ കണ്ടെത്തിയത്. ഫെഡറൽ ഫാമിലി പ്ലാനിംഗ് സർവേ സൂചിപ്പിക്കുന്നത് 2011-ൽ 75 ശതമാനം പുരുഷന്മാർ കോണ്ടം ഉപയോ​ഗിച്ചിരുന്നുവെങ്കിൽ 2021-ൽ 42 ശതമാനമായി കുറഞ്ഞുവെന്ന് വിദ​ഗ്ധർ പറയുന്നു. 

' പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർക്കിടയിൽ വിവിധ ലെെം​ഗിക രോ​ഗങ്ങൾ പകരുന്നതായി ഒന്നിലധികം പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോണ്ടം ഉപയോഗിക്കുമ്പോൾ എച്ച്ഐവി ഭീഷണിയോ അല്ലെങ്കിൽ ഉദ്ദേശിക്കാത്ത ഗർഭധാരണമോ നടക്കുന്നില്ല...' -National Coalition of STD Directors ഡേവിഡ് ഹാർവി പറഞ്ഞു. 

കഠിനമായ ആസ്ത്മ രോഗികള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ; പഠനം

സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ എന്നിവ ചികിത്സിക്കാവുന്ന രോ​ഗങ്ങളല്ലെന്ന് വിദ​​ഗ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, രോഗബാധിതർക്ക് വന്ധ്യതയും അവയവങ്ങളുടെ തകരാറും ഉൾപ്പെടെയുള്ള നീണ്ടുനിൽക്കുന്ന സങ്കീർണതകൾ ഉണ്ടാകാം. കോണ്ടത്തിന്റെ പ്രധാന്യത്തെ കുറിച്ച് ആളുകളെ ഓർമ്മപ്പെടുത്തുന്നതും അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കേണ്ടതും വളരെ പ്രധാനമാണെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്ഷ്വൽ ആൻഡ് ജെൻഡർ മൈനോറിറ്റി ഹെൽത്ത് ആൻഡ് വെൽബീയിംഗ് ഡയറക്ടർ ബ്രയാൻ മുസ്താൻസ്കി പറഞ്ഞു. 

 

tags
click me!