
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അവര്‍ക്ക് സ്വന്തം അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരെ ബാധിച്ചിരിക്കുന്ന അസുഖങ്ങളോ എല്ലാം പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. ഇത് ഒരു തരത്തില്‍ നല്ലതും ആണ് എന്നാല്‍ അതുപോലെ തന്നെ സങ്കടകരവുമാണ്.
സമാനമായ രീതിയിലുള്ളൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. യുഎസില്‍ നിന്നുള്ള ഇരുപത്തിയേഴ് വസുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനത്തിനിടെ തനിക്ക് ക്യാൻസറാണെന്ന് കണ്ടെത്തി എന്നതാണ് വാര്‍ത്ത.
സാലി റോഷൻ ന്യൂജഴ്സിയില്‍ ആണ് മെഡിക്കല്‍ പഠനം നടത്തുന്നത്. അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീൻ എങ്ങനെ ഉപയോഗിക്കാമെന്ന പഠനത്തിലായിരുന്നു സാലി. ഇതിനിടെയാണ് തനിക്ക് ക്യാൻസര്‍ ആണെന്ന സത്യം മനസിലാക്കിയത്.
ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളും കൂടെയുണ്ടായിരുന്നു. തൈറോയ്ഡ് ആണ് പരിശോധിക്കാൻ നിന്നിരുന്നത്. കൂട്ടത്തില്‍ നിന്ന് സാലി ഇതിന് തയ്യാറായി വരികയായിരുന്നു. സ്കാനിംഗ് നടത്തിക്കഴിഞ്ഞപ്പോള്‍ർ സ്റ്റേജ് 1 പാപ്പില്ലറി തൈറോയ്ഡ് ക്യാൻസറാണ് സാലിക്കെന്ന് തെളിഞ്ഞു.
'ഞാൻ തന്നെയാണ് ഇത് കണ്ടുപിടിച്ചത്. എന്‍റെ സ്കാനിംഗിന് ശേഷം മറ്റ് വീഡിയോകള്‍ കൂടി വച്ച് താരതമ്യപഠനം നടത്തുകയായിരുന്നു ഞങ്ങള്‍. ഇതിനിടെ എന്‍റെ സ്കാനില്‍ മാത്രം എന്തോ മുഴച്ചുനില്‍ക്കുന്നതായി എനിക്ക് തോന്നി. ഉടനെ ഇൻസ്ട്രക്ടറെ അടുത്തുവിളിച്ച് കാര്യം അറിയിച്ചു. ഇത് ഫോട്ടോ എടുത്തുവയ്ക്കാൻ പറഞ്ഞ ശേഷം ഉടനെ ഒരു ഡോക്ടറെ കാണാനാണ് ഇൻസ്ട്രക്ടര്‍ പറഞ്ഞത്...'- സാലി പറയുന്നു.
തുടര്‍ന്ന് വിശദപരിശോധനയില്‍ ക്യാൻസര്‍ ഉണ്ടെന്നു അത് ലിംഫ് നോഡിലേക്ക് കൂടി പടര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തി. എങ്കിലും ഫലപ്രദമായ ചികിത്സ തേടി സാലി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമായാണ് തുടരുന്നത്.
താൻ ഡോക്ടറാകാൻ പഠിക്കാൻ എത്തിയത് ആഗ്രഹിച്ച് തന്നെയാണെന്നും എന്നാലീ വ്യത്യസ്തമായ അനുഭവം തന്നില്‍ കുറെക്കൂടി ഉള്‍ക്കാഴ്ച പകരുകയാണ് ചെയ്തത് എന്നും സാലി പറയുന്നു. ഒരുപക്ഷേ ഇത് പഠിക്കാൻ വന്നില്ലായിരുന്നുവെങ്കില്‍ താൻ ഈ രോഗം സമയത്തിന് അറിയുകയേ ഇല്ലായിരുന്നുവെന്നും കാരണം തനിക്ക് യാതൊരു ക്യാൻസര്‍ ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും രോഗം അപ്പോഴും അറിഞ്ഞില്ലായിരുന്നുവെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി മാറുമായിരുന്നുവെന്നും സാലി പറയുന്നു. എന്തായാലും സാലിയുടെ വ്യത്യസ്തമായ ഈ അനുഭവം വലിയ രീതിയിലാണ് വാര്‍ത്തകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
Also Read:- ഇന്ത്യയില്‍ ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ കൂടിയോ? കൊവിഡ് 19 കാരണമായി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam