പക്ഷാഘാതവും മറവിരോഗവും പ്രതിരോധിക്കാന്‍ ഇതാ ഒരു മരുന്ന്

By Web TeamFirst Published Apr 27, 2019, 2:56 PM IST
Highlights

തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന്‌ അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്‌ഥയാണ്‌ പക്ഷാഘാതം. ഓര്‍മ്മശക്തിയില്‍ പ്രശ്‌നം സംഭവിക്കുമ്പോഴാണ് മറവിരോഗമെന്ന് നാം പറയുന്നത്.

തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന്‌ അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്‌ഥയാണ്‌ പക്ഷാഘാതം.  ഓര്‍മ്മശക്തിയില്‍ പ്രശ്‌നം സംഭവിക്കുമ്പോഴാണ് മറവിരോഗമെന്ന് നാം പറയുന്നത്. ഈ രണ്ട് രോഗങ്ങളും ചികിത്സിച്ച് മാറ്റുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇരുവിഷയങ്ങളിലുമായി നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നിലവില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നല്‍കുന്ന  സിലാസ്റ്റസോളും ഐസോ സോര്‍ബൈഡും പക്ഷാഘാതവും മറവിരോഗവും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.  ഇംഗ്ലണ്ടില്‍ പക്ഷാഘാത-വാസ്‌കുലാര്‍ ഡിമെന്‍ഷ്യ വിഭാഗത്തിലാണ് ഈ പരീക്ഷണം നടത്തിയത്. 'ഇ-ക്ലിനിക്കല്‍ മെഡിസി'നാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അന്‍പതിലേറെ പക്ഷാഘാത രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചു. ആര്‍ക്കും പ്രകടമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ലെന്നും മരുന്നിനോട് അനുകൂലമായി പ്രതികരിച്ചെന്നും ഗവേഷകര്‍ വ്യക്തമാക്കി. തലച്ചോറിലേക്കും കൈകളിലേക്കുമുള്ള രക്തധമനികളില്‍ ഈ മരുന്ന് കൂടുതല്‍ ഗുണകരമായി ഫലിച്ചെന്നും ഇത് പക്ഷാഘാത-മറവി രോഗമുള്ളവര്‍ക്ക് ഗുണകരമായി മാറിയെന്നുമാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 


 

click me!