ഉദ്ധാരണപ്രശ്നങ്ങള്‍, രോമവളര്‍ച്ചയില്ലായ്മ; പുരുഷന്മാര്‍ അറിയേണ്ടത്...

Published : Mar 28, 2023, 09:53 PM IST
ഉദ്ധാരണപ്രശ്നങ്ങള്‍, രോമവളര്‍ച്ചയില്ലായ്മ; പുരുഷന്മാര്‍ അറിയേണ്ടത്...

Synopsis

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം. ജനിതക കാരണങ്ങളാല്‍ ഇങ്ങനെയുണ്ടാകാം. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ലതാനും. ഇതിന് പുറമെ പരുക്കുകള്‍, ക്ഷതം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, റേഡിയേഷൻ എന്നീ കാരണങ്ങള്‍ കൊണ്ടും 'അസൂസ്പെര്‍മിയ' സംഭവിക്കാം.

പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്. എന്നാല്‍ പലപ്പോഴും ഇവയെ കുറിച്ച് വേണ്ടവിധമുള്ള അറിവ് പുരുഷന്മാരില്‍ ഉണ്ടാകാറില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ഒരുപാട് പേര്‍ക്ക് അറിവുണ്ടാകാൻ സാധ്യതയില്ലാത്തൊരു വിഷയത്തെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 

'അസൂസ്പെര്‍മിയ' എന്ന് കേട്ടിട്ടുണ്ടോ? ഇതെക്കുറിച്ചാണ് വിശദീകരിക്കുന്നത്. 

പുരുഷന്മാരില്‍ ബീജത്തിന്‍റെ 'കൗണ്ട്' കുറയുകയും അത് വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ച് അറിയാമല്ലോ. എന്നാല്‍ 'അസൂസ്പെര്‍മിയ'  എന്ന അവസ്ഥയില്‍ ശുക്ലത്തില്‍ ബീജമേ കാണാത്ത നിലയായിരിക്കും. 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം. ജനിതക കാരണങ്ങളാല്‍ ഇങ്ങനെയുണ്ടാകാം. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ലതാനും. ഇതിന് പുറമെ പരുക്കുകള്‍, ക്ഷതം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, റേഡിയേഷൻ എന്നീ കാരണങ്ങള്‍ കൊണ്ടും 'അസൂസ്പെര്‍മിയ' സംഭവിക്കാം. ഈ രീതികളിലൂടെയാണ് 'അസൂസ്പെര്‍മിയ' ഉണ്ടാകുന്നതെങ്കില്‍ അത് ചികിത്സയിലൂടെ ഭേദപ്പെടുത്താൻ ഒരളവ് വരെ സാധിക്കുന്നതാണ്. 

പ്രധാനമായും മൂന്ന് തരത്തിലാണ് 'അസൂസ്പെര്‍മിയ' പുരുഷന്മാരില്‍ കാണുന്നത്. ഒന്ന്- വൃഷണങ്ങള്‍ ശരിയാംവിധം പ്രവര്‍ത്തിക്കുകയും എന്നാല്‍ ബീജമുണ്ടാക്കുന്നതിനാവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

രണ്ട്- വൃഷണങ്ങളുടെ പ്രവര്‍ത്തനത്തിലും ഘടനയിലുമെല്ലാം പ്രശ്നങ്ങള്‍ സംഭവിക്കുന്നത് മൂലമുണ്ടാകുന്നത്. ഇത് പ്രധാനമായും പരുക്കുകള്‍, മരുന്നുകളുടെ പാര്‍ശ്വഫലം, റേഡിയേഷൻ, ട്യൂമര്‍ പോലുള്ള പ്രശ്നങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്. 

മൂന്ന്- വൃഷണങ്ങള്‍ ശരിയാംവിധം പ്രവര്‍ത്തിക്കുകയും എന്നാല്‍ ബീജം പുറത്തുവരുന്നതിന് എന്തെങ്കിലും വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ്. 

ജനിതകമല്ലാത്ത കാരണങ്ങളാലാണ് 'അസൂസ്പെര്‍മിയ' പിടിപെടുന്നതെങ്കില്‍ ചികിത്സയിലൂടെ ഫലം നേടാൻ ശ്രമിക്കാവുന്നതാണ്. അതുപോലെ തന്നെ ഇതിന്‍റെ സ്വഭാവം അനുസരിച്ച് ദമ്പതികള്‍ക്ക് ചികിത്സയിലൂടെ തങ്ങളുടെ കുഞ്ഞിനെ തന്നെ സ്വന്തമാക്കാൻ കഴിയുന്ന സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്. 'അസൂസ്പെര്‍മിയ'യുടെ ഏറ്റവും വലിയ തിരിച്ചടി വന്ധ്യത എന്നതാണല്ലോ. 

ഇനി 'അസൂസ്പെര്‍മിയ' എങ്ങനെ തിരിച്ചറിയാം? 

ഇത് തിരിച്ചറിയാൻ പലപ്പോഴും പ്രയാസമാണ്. കാരണം, ഇതിന് കാര്യമായ ലക്ഷണങ്ങള്‍ പ്രകടമാകണം എന്നില്ല. വന്ധ്യത തന്നെയാണ് ഏറ്റവും പ്രകടമായ ലക്ഷണമായി വരുന്നത്. എന്നാല്‍ 'അസൂസ്പെര്‍മിയ' ഉള്ള ഒരു വിഭാഗം പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്നം കാണാറുണ്ട്. അതുപോലെ മുഖത്ത് അടക്കം രോമവളര്‍ച്ച കുറയുന്നതും, സെക്സിനോട് താല്‍പര്യം കെടുന്നതും, വൃഷണങ്ങളുടെ ചുറ്റുമായി നീര്‍ക്കെട്ട് അസ്വസ്ഥത എന്നിയും 'അസൂസ്പെര്‍മിയ' ലക്ഷണങ്ങളായി വരാം. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ കാണുന്നപക്ഷം തന്നെർ, ഇതിന്‍റെ കാരണം കണ്ടെത്തുന്നതിന് ഒരു ഡോക്ടറുടെ സഹായം തേടാം. 

Also Read:- 'കുമിളകള്‍ പൊങ്ങി ദേഹം കരിക്കട്ട പോലെയായി'; ചിക്കൻ പോക്സ് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ പറയുന്നു...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : എരിവുള്ള ഭക്ഷണങ്ങൾ അസിഡിറ്റിക്ക് കാരണമാകുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
മുഖകാന്തി കൂട്ടാൻ 'റോസ് വാട്ടർ' മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ