ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും റോസ് വാട്ടർ സഹായിക്കും. കാരണം ഇതിന്റെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് അതിന് സഹായിക്കുന്നത്. 

ചർമ്മകാന്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ചേരുവകയാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നു. 

റോസ് വാട്ടറിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ്.

ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും റോസ് വാട്ടർ സഹായിക്കും. കാരണം ഇതിന്റെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് അതിന് സഹായിക്കുന്നത്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ചർമ്മം വൃത്തിയാക്കാനും അനാവശ്യമായ പാടുകൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും റോസ് വാട്ടർ അനുയോജ്യമാണ്.

റോസ് വാട്ടർ ഉപയോ​ഗിക്കേണ്ട വിധം

ഒന്ന്

രണ്ട് സ്പൂൺ റോസ് വാട്ടറും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ പാക്ക്.

രണ്ട്

റോസ് വാട്ടറും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 നേരം ഇട്ടേക്കുക. മുഖത്തെ കറുത്തപാടുകൾ മാറാനും മുഖകാന്തി കൂട്ടാനും ഈ പാക്ക സഹായിക്കും.

മൂന്ന്

രണ്ട് സ്പൂൺ മഞ്ഞളും പൊടിയും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.