ആര്‍ത്തവസമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ 3 ഈസി ടിപ്സ്...

Published : Sep 20, 2019, 12:35 PM ISTUpdated : Sep 20, 2019, 01:37 PM IST
ആര്‍ത്തവസമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ 3 ഈസി ടിപ്സ്...

Synopsis

ആർത്തവസമയത്ത അസ്വസ്ഥകൾ കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് ഋജുത ദിവേക്കർ പറയുന്നു.

ആര്‍ത്തവസമയത്ത്‌ വയറ് വേദന, നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ മൂന്ന്‌ ദിവസം നല്ല പോലെ രക്തസ്രാവം ഉണ്ടാകാറുണ്ട്‌. ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാന്‍ ചിലര്‍ മരുന്നുകള്‍ കഴിക്കാറുണ്ട്‌. അത്‌ കൂടുതല്‍ ദോഷം ചെയ്യുമെന്ന് കാര്യം പലരും ചിന്തിക്കാറില്ല.

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആര്‍ത്തവസമയത്തെ വേദന ഒരു പരിധി വരെ കുറയ്‌ക്കാനാകും. ആർത്തവസമയത്ത അസ്വസ്ഥകൾ കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് ഋജുത ദിവേക്കർ പറയുന്നു.

ഒന്ന്...

ഉണക്ക മുന്തിരി നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. ഉണക്ക മുന്തിരിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആർത്തവസമയത്തെ വേദനകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഉണക്ക മുന്തിരി കഴിക്കുന്നത് ​നല്ലതാണെന്നാണ് ഋജുത പറയുന്നത്.  

ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ കുടിക്കുന്നത് ആർത്തവസമയത്തെ അസ്വസ്ഥകൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും പറയുന്നു.

രണ്ട്...

പയർവർ​ഗങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് വളരെ മികച്ച ഭക്ഷണമാണ്. സ്ത്രീകൾ പതിവായി ചന ദാൽ, രാജ്മ പയർ, എന്നിവ കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും വേദന നിയന്ത്രിക്കാനും സഹായിക്കുന്നു.

മൂന്ന്...

ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് സൂപ്പുകൾ. സ്ത്രീകൾ ബീറ്റ്റൂട്ട് സൂപ്പ്, ക്യാരറ്റ് സൂപ്പ് എന്നിവ കഴിക്കുന്നത് ആർത്തവ സമയത്തെ അസ്വസ്ഥകൾ അകറ്റാൻ സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റ് ഋജുത പറഞ്ഞു.

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ