ആര്‍ത്തവ ദിവസങ്ങളിലെ അസ്വസ്ഥകൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Oct 7, 2021, 10:07 PM IST
Highlights

ആര്‍ത്തവ സമയത്ത് ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ പലതരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് കൃത്യമായ രീതിയില്‍ നടക്കണമെങ്കില്‍ രാത്രി ഉറക്കം അനിവാര്യമാണ്.

‍‍‍ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾ പലരിലും കണ്ട് വരാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും...

ഒന്ന്...

രക്തം ഏറെ നഷ്ടപ്പെടുന്ന സമയമാണ് ആർത്തവ ദിവസങ്ങൾ. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം ആർത്തവത്തിന് ഒരാഴ്ച മുൻപെങ്കിലും കൃത്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. മത്സ്യം കഴിക്കുന്നത് ആരോഗ്യം ഏറ്റവും മികച്ച രീതിയിൽ ഈ സമയത്ത് നിലനിർത്താൻ സഹായിക്കും.

രണ്ട്...

ആർത്തവ സമയത്ത് ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കൃത്യമായ രീതിയിൽ നടക്കണമെങ്കിൽ രാത്രി ഉറക്കം അനിവാര്യമാണ്.

മൂന്ന്...

ആർത്തവ സമയം ശരീരം ഏറെ ദുർബലമായിരിക്കുന്ന അവസ്ഥയാണ്. ഈ സമയത്ത് അധികം അധ്വാനം ചെയ്യുന്നത് ശരീരത്തിലെ ഈ ഭാഗങ്ങളിലെ വേദന സ്ഥിരമാകാൻ ഒരു പക്ഷേ കാരണമാകാം.

നാല്...

ആർത്തവ ദിവസങ്ങളിൽ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനർജി ലെവൽ ഉയർത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാൽ ആർത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പുകവലി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭയമോ? പരീക്ഷിക്കാം ഇങ്ങനെ ചിലത്...

click me!