നിരവധി പേരാണ് മിലിന്ദിന്റെ മനോഹരമായ കുറിപ്പിനും ചിത്രത്തിനും പ്രതികരണമറിയിച്ചിരിക്കുന്നത്. ഇനിയുമേറെക്കാലം സന്തോഷത്തോടെ ഒരുമിച്ച് മാതൃകാ ദമ്പതികളായി കഴിയാന്‍ സാധിക്കട്ടെയെന്ന ആശംസകളും നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നു 

മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കന്‍വാറും സോഷ്യല്‍ മീഡിയയിലെ മാതൃകാ ദമ്പതികളും പ്രിയപ്പെട്ട വ്യക്തിത്വങ്ങളുമാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ഇവരെ ഇത്രമാത്രം പ്രശസ്തരാക്കാനുള്ള പ്രധാന കാരണം. മിലിന്ദിന് ഇപ്പോള്‍ അമ്പത്തിയഞ്ച് വയസും അങ്കിതയ്ക്ക് ഇരുപത്തിയൊമ്പത് വയസുമാണ് പ്രായം. 

Add Asianetnews as a Preferred SourcegooglePreferred

ഇരുപത്തിയാറ് വയസിന്റെ പ്രായവ്യത്യാസമുള്ള ദമ്പതികളായിട്ടും ഇരുവരുടെയും പ്രണയബന്ധം എപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. ഉവരുടെ വിവാഹവാര്‍ഷികമായിരുന്നു ഫെബ്രുവരി 26. നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തെ തുടര്‍ന്ന് 2018ലാണ് ആചാരപ്രകാരം മിലിന്ദും അങ്കിതയും വിവാഹിതരാകുന്നത്. 

ഏഴ് വര്‍ഷക്കാലത്തെ ഒരുമിച്ചുള്ള യാത്രയില്‍ ഏറെ സന്തുഷ്ടരാണെന്ന് മിലിന്ദും അങ്കിതയും ഒരേ സ്വരത്തില്‍ പറയുകയാണ്. വിവാഹവാര്‍ഷികദിനത്തില്‍ തന്നെ തന്റെ സന്തോഷം അങ്കിത ഏവരുമായി പങ്കിട്ടിരുന്നു. ഒരു നിമിഷം പോലെയാണ് ഏഴ് വര്‍ഷങ്ങള്‍ കടന്നുപോയതെന്നും എപ്പോഴും ഇതുപോലെ സുദീര്‍ഘമായ സമയത്തെ നിമിഷങ്ങളായിട്ടായിരിക്കാം നമ്മളനുഭവിക്കുന്നതെന്നും അങ്കിത മിലിന്ദിന് വേണ്ടി കുറിച്ചു. 

View post on Instagram

ഇപ്പോഴിതാ ആ കുറിപ്പിന് മറുപടിയെന്നോണം തിരിച്ച് അങ്കിതയ്ക്ക് വേണ്ടി ഏതാനും വരികള്‍ എഴുതിയിരിക്കുകയാണ് മിലിന്ദും. അങ്കിതയ്‌ക്കൊപ്പം കണ്ണടച്ച് കിടക്കുന്ന മനോഹരമായ ചിത്രവും മിലിന്ദ് പങ്കുവച്ചിട്ടുണ്ട്. 

'ലോകമൊട്ടാകെയും ഒരുമിച്ച് യാത്ര ചെയ്ത ഏഴ് വര്‍ഷങ്ങള്‍. കടലിന്റെ അഗാധതയിലേക്ക് ഊളിയിട്ടുപോയി, പര്‍വതങ്ങള്‍ കയറി, രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നു, കാടുകളെ അറിഞ്ഞു, കപ്പല്‍ച്ചേതങ്ങളും മരുഭൂമികളും അഗ്നിപര്‍വ്വതങ്ങളും കണ്ടു. എല്ലാത്തിനുമൊടുവില്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട ഇടമെന്നത് ഇതാണ്... നിന്റെ കൈകള്‍ക്കുള്ളില്‍... ഈ ഉറക്കത്തില്‍... ഈ സമാധാനത്തില്‍... ഒരിക്കലും അവസാനിക്കാത്ത വാര്‍ഷികങ്ങള്‍ക്ക് വേണ്ടി...'- ഇതായിരുന്നു മിലിന്ദിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്.

View post on Instagram

നിരവധി പേരാണ് മിലിന്ദിന്റെ മനോഹരമായ കുറിപ്പിനും ചിത്രത്തിനും പ്രതികരണമറിയിച്ചിരിക്കുന്നത്. ഇനിയുമേറെക്കാലം സന്തോഷത്തോടെ ഒരുമിച്ച് മാതൃകാ ദമ്പതികളായി കഴിയാന്‍ സാധിക്കട്ടെയെന്ന ആശംസകളും നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നു.

Also Read:- അമ്പത്തിനാലുകാരന് ഇരുപത്തിയെട്ടുകാരി ഭാര്യ! ഈ 'അതിശയ'ത്തിന് ഉത്തരമുണ്ട്...