ഡെങ്കിയെ ഈ 'ബാക്ടീരിയ' തുരത്തും; പരീക്ഷണം വിജയകരം

By Web TeamFirst Published Jun 11, 2021, 8:09 PM IST
Highlights

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ രോഗം പരത്താനുള്ള ശേഷി കുറയ്ക്കുന്ന ഒരു അദ്ഭുത ബാക്ടീരിയകളുടെ പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്.  ഇതുവഴി രോഗം പിടിപെടാനുള്ള സാധ്യത 77 ശതമാനം കുറയ്ക്കാനാകുമെന്ന്  ​പരീക്ഷണത്തിൽ തെളിഞ്ഞു.

കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡെങ്കിപ്പനി. മഴക്കാലത്താണ് ഡെങ്കിപ്പനിയെ കൂടുതൽ സൂക്ഷിക്കേണ്ടത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പുതിയൊരു പരീക്ഷണത്തിന് ഫലം കണ്ടിരിക്കുകയാണെന്നാണ് ​ഗവേഷകർ പറയുന്നത്. 

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ രോഗം പരത്താനുള്ള ശേഷി കുറയ്ക്കുന്ന ഒരു അദ്ഭുത ബാക്ടീരിയകളുടെ പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്. ഇതുവഴി രോഗം പിടിപെടാനുള്ള സാധ്യത 77 ശതമാനം കുറയ്ക്കാനാകുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. ഇന്തോനേഷ്യയിലെ യോഗകാർത്ത നഗരത്തിലാണ് പരീക്ഷണം നടന്നത്. 

ഡെങ്കിപ്പനി പരത്തുന്ന വെെറസിനെ ഉന്മൂലനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 'വേൾഡ് മൊസ്കിറ്റോ ടീം' വ്യക്തമാക്കി. 50 വർഷങ്ങൾക്ക് മുമ്പ് കുറച്ചുപേർ മാത്രമേ ഡെങ്കിപ്പനിയെക്കുറിച്ച് കേട്ടിട്ടുള്ളൂ, പക്ഷേ പിന്നീട് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയിട്ടുണ്ടെന്നും ​ഗവേഷകർ പറയുന്നു.

1970 ൽ ഒൻപത് രാജ്യങ്ങളിൽ മാത്രമാണ് ഡെങ്കി റിപ്പോർട്ട് ചെയ്തതിരുന്നത്. എന്നാൽ ഇന്ന് പ്രതിവർഷം 400 ദശലക്ഷം പേർക്കാണ് രോഗം ബാധിക്കുന്നത്. ഡെങ്കിപ്പനിയെ 'ബ്രേക്ക് ബോൺ ഫീവർ' എന്നുടികൂ അറിയപ്പെടുന്നു.  പരീക്ഷണത്തിനായി 'വോൾബാച്ചിയ ബാക്ടീരിയ' ബാധിച്ച കൊതുകുകളെയാണ് ഉപയോഗിച്ചത്.

വോൾബാച്ചിയ ബാക്ടീരിയ കൊതുകിന് ദോഷം വരുത്തുന്നില്ല. എന്നാൽ ഡെങ്കി രോഗാണു ശരീരത്തിൽ പടരുന്നത് ഈ ബാക്ടീരിയകൾ തടയുന്നു.  ഡെങ്കി രോഗാണുവുള്ള കൊതുക് ഒരാളെ കടിച്ചാലും രോ​ഗം പിടിപെടാനുള്ള സാധ്യത വളരെ കുറയുന്നുവെന്നും ഗവേഷകരിലൊരാളായ ഡോ. കാറ്റി ആൻഡേഴ്സ് പറഞ്ഞു.

പരീക്ഷണത്തിനായി കൊതുകുമുട്ടകളിലാണ് വൊൾബാച്ചിയ ഇൻഫക്ട് ചെയ്തതു. അതിനുശേഷം ഇവയെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബക്കറ്റിലെ വെള്ളത്തിൽ നിക്ഷേപിക്കുകയും ചെയ്തു. ഓരോ രണ്ടാഴ്ചയും പുതിയ കൊതുകുമുട്ടകളെ നിക്ഷേപിച്ചു. ഒൻപത് മാസമെടുത്താണ് പരീക്ഷണം നടത്തിയത്. 

കേസുകളിൽ 77 ശതമാനം കുറവുണ്ടായെന്നും ഡെങ്കി ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ 86 ശതമാനം കുറവുണ്ടായെന്നും ​ഗവേഷകർ പറഞ്ഞു. 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി' ൽ പഠനം പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ മികച്ച ഫലമാണ് ലഭിച്ചതെന്ന് ഡോ. കാറ്റി ബിബിസിയോട് പറഞ്ഞു.

ഡെങ്കി ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഡെങ്കി രൂക്ഷമായ ലോകത്തിലെ വലിയ നഗരങ്ങളിൽ വൊൾബാച്ചിയ ബാക്ടീരിയ ഇൻഫെക്ട് ചെയ്ത കൊതുകുകളെ തുറന്നുവിടുന്നതിലൂടെ മികച്ച ഫലം ഉണ്ടാക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചിലത്; ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും...


 

click me!