കൊതുകും ആസ്മയും; അറിയേണ്ട ചിലത്...

By Web TeamFirst Published Aug 5, 2020, 3:36 PM IST
Highlights

കൊതുക് തുരത്താനുള്ള ചില സ്പ്രേകൾ ഇന്ന് വിപണിയിൽ ധാരാളമുണ്ട്.  ഇതിൽ പൈറെത്തിൻ, ഡൈതൈൽ ടോലുമിഡ് (DEET) എന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, തലകറക്കം, ഛർദ്ദി, ചർമ്മ അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.

ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍. മാരകമായ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പലതരത്തിലുള്ള പനികളും കൊതുകുകള്‍ പരത്താറുണ്ട്. കൊതുകുകളെ ഇല്ലാതാക്കാനായി നമ്മൾ എടുക്കുന്ന പല മുൻകരുതലുകളും ആസ്മ രോഗികളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 

പരിസരങ്ങളിലെ ചപ്പുചവറുകൾ കൂട്ടി പുകയിടുക, സാമ്പ്രാണി പുകയ്ക്കുക, പ്രത്യേക കീടനാശിനികളുപയോഗിച്ചു നടത്തുന്ന ഫോഗിങ്, മുറികളിൽ കത്തിക്കുന്ന കൊതുകുതിരികൾ ഇവയെല്ലാം രോഗം നിയന്ത്രണാതീതമാക്കും. എന്നാൽ, മുറിയിൽ രാസവസ്തുക്കൾ പുകയ്ക്കുന്നതിന് പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റുപയോഗിക്കുക എന്നിവ മാത്രമാണ് ആസ്മ രോഗികൾക്ക് സുരക്ഷിതം.

കൊതുക് തുരത്താനുള്ള ചില സ്പ്രേകൾ ഇന്ന് വിപണിയിൽ ധാരാളമുണ്ട്.  ഇതിൽ പൈറെത്തിൻ, ഡൈതൈൽ ടോലുമിഡ് (DEET) എന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, തലകറക്കം, ഛർദ്ദി, ചർമ്മ അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.

ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് ഉണ്ടാകുമോയെന്ന് പ്രവചിക്കാന്‍ കഴിയില്ല; ഐസിഎംആർ മേധാവിക്ക് പറയാനുള്ളത്...

click me!