കൊതുകിനെ കൊല്ലാം, അരിയും കിട്ടും; ഇത് പുതിയ വിദ്യ

By Web TeamFirst Published Sep 6, 2019, 9:38 PM IST
Highlights

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്.

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ നശിപ്പിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. എന്നാല്‍ ഫിലിപ്പീൻസിലെ ഒരു ഗ്രാമത്തില്‍ പരീക്ഷിക്കുന്ന മാര്‍ഗം വേറിട്ടതാണ്. 

ഡെങ്കിപ്പനി ഉൾപ്പടെയുള്ള മാരക രോഗങ്ങളിൽ നിന്ന് ഗ്രാമവാസികളെ രക്ഷിക്കാൻ ആലിയോൺ വില്ലേജ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണ് 200 കൊതുകിന് ഒരു കിലോഗ്രാം അരി. അതായത് ഗ്രാമീണർ 200 കൊതുകുകളെ കൊന്നു കൊണ്ടുചെന്നാല്‍ പകരം ഒരു കിലോ അരി കിട്ടും. 

കൊതുകിനെ കൊല്ലേണ്ടതിന്‍റെ പ്രാധാന്യം അറിയിക്കുകയും ഒപ്പം അതിനു പ്രചോദനം നൽകുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

click me!