ഇടയ്ക്കിടെ ഉണ്ടാകുന്ന കഴുത്തു വേദന; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

By Web TeamFirst Published Oct 20, 2019, 8:32 AM IST
Highlights

ദീർഘ നേരം ഇരുന്നു ചെയ്യേണ്ട ജോലികൾക്കിടയിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങൾ നൽകുകയും ചെയ്യാം.

സുഖമായി ഉറങ്ങി എഴുന്നേൽക്കുമ്പോഴാകും കഴുത്ത് വേദന തുടങ്ങുന്നത്. കഴുത്ത് വേദനയെ അത്ര നിസാരമായി കാണേണ്ട ഒന്നല്ല. ജോലിയുമായി ബന്ധപ്പെട്ടത്, പരിക്കുകൾ മൂലം  പേശികൾക്കോ അസ്ഥികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായാധിക്യത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തേയ്മാനം (സെർവിക്കൽ സ്പോണ്ടിലോസിസ്) എന്നിവയെല്ലാം കഴുത്തു വേദനയുടെ പ്രധാന കാരണങ്ങളാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്ത് വേദന ഒരു പരിധി വരെ തടയാനാകും.

ശ്രദ്ധിക്കാം കാര്യങ്ങൾ...

ഒന്ന്...

ദീർഘ നേരം ഇരുന്നു ചെയ്യേണ്ട ജോലികൾക്കിടയിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങൾ നൽകുകയും ചെയ്യാം.

രണ്ട്...

എപ്പോഴും നിവർന്നിരിക്കാൻ ശീലിക്കുക. കസേരയിൽ നിവർന്നിരിക്കാൻ സഹായിക്കുന്ന കുഷ്യനുകളോ തലയണകളോ ഉപയോഗിക്കാം.

മൂന്ന്...

കംപ്യൂട്ടർ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾ സ്ക്രീനിനു നേരെ വരത്തക്കവണ്ണം മോണിറ്റർ ക്രമീകരിക്കണം. കംപ്യൂട്ടർ ദീർഘനേരം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ ചെറു വ്യായാമങ്ങൾ ചെയ്യാം.

നാല്...

രണ്ടും മൂന്നും തലയണ ഉപയോ​ഗിക്കരുത്. ഉറങ്ങുമ്പോൾ ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കുക. ദീർഘനേരം മൊബൈലിൽ സംസാരിക്കുമ്പോൾ  തല വശങ്ങളിലേക്കു ചെരിച്ചു വയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

അഞ്ച്...

മൊബൈൽ ഉപയോഗത്തിനു ശേഷം കഴുത്ത് ഇടത്തേയ്ക്കും വലത്തേക്കും തിരിക്കുക. പലതവണ ആവർത്തിക്കുക.

click me!