Omicron : ഒമിക്രോൺ ബാധിച്ചവരിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ; ഡോക്ടർ പറയുന്നു

Web Desk   | Asianet News
Published : Dec 08, 2021, 04:46 PM ISTUpdated : Dec 08, 2021, 04:54 PM IST
Omicron :  ഒമിക്രോൺ ബാധിച്ചവരിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ; ഡോക്ടർ പറയുന്നു

Synopsis

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. 

ഒമിക്രോൺ (Omicron) ബാധിച്ച മിക്ക രോഗികൾക്കും നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്ന് ‍ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ (SAMA) ചെയർപേഴ്സൺ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. പുതിയ വേരിയന്റ് ബാധിച്ച  70 രോഗികളെ ചികിത്സിച്ചിരുന്നതായി ആഞ്ചലിക് പറഞ്ഞു.

തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് മിക്ക രോഗികളിലും പ്രകടമായതെന്ന്   സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വാക്സിൻ എടുക്കാത്ത രോഗികൾ താരതമ്യേന ഗുരുതരമായ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി അവർ പറയുന്നു.

ഈ ലക്ഷണങ്ങൾ ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ്. കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഇത് മാറിയേക്കാമെന്നും ആഞ്ചലിക് പറഞ്ഞു. ഒമിക്രോൺ മറ്റ് വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമാണ്. മണവും രുചിയും നഷ്ടപ്പെടുന്നില്ല. ഈ വേരിയന്റ് പേശികളെയാണ് കൂടുതൽ ബാധിക്കുക എന്നും അവർ പറഞ്ഞു.

വാക്സിനേഷൻ എടുക്കാത്ത രോഗികളിൽ പുതിയ വേരിയന്റിന്റെ ലക്ഷണങ്ങൾ കണ്ട് വരുന്നതായും ആഞ്ചലിക് പറഞ്ഞു. വാക്സിൻ എടുക്കാത്ത ആളുകളിൽ കടുത്ത ക്ഷീണവും മറ്റ് ലക്ഷണങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ 6,381 പുതിയ കൊവിഡ് കേസുകളും അനുബന്ധ മരണങ്ങളും റിപ്പോർട്ട് ചെയ്തതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോൺ വകഭേദം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ എന്നാണ് കരുതപ്പെടുന്നത്. 

 

 

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ മാസ്‌ക് ധരിക്കുന്നതിന് പ്രാധാന്യം കൊടുക്കുക. കൈകൾ സാനിറ്റൈസ് ചെയ്യണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. നിലവിലുള്ള വാക്‌സിനുകൾ ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളെ പ്രതിരോധിച്ച് ഗുരുതരാവസ്ഥയും മരണവും കുറയ്ക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. 

ഒമിക്രോൺ ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. മൂന്ന് പേരിൽ തിരിച്ചറിഞ്ഞ ഈ വകഭേദം നാലാഴ്ചയിൽ താഴെ സമയത്തിനുള്ളിലാണ് ദക്ഷിണാഫ്രിക്കയിൽ വ്യാപിച്ചത്. വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവരും രോഗബാധിതരാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഒമിക്രോൺ മറികടക്കാൻ ഇടയുണ്ടെന്നും എങ്കിലും നിലവിലെ വാക്‌സിനുകൾ രോഗം തീവ്രമാകാതെയിരിക്കാനും മരണം ഒഴിവാക്കാനും സഹായിക്കുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് വ്യക്തമാക്കുന്നു. 

ഒമിക്രോൺ; നിലവിലെ വാക്സിനുകൾ ഫലപ്രദമോ?

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക