ദൂരയാത്ര പോകുമ്പോൾ ഛർദ്ദി വലിയ പ്രശ്നമാണോ; എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും

By Web TeamFirst Published Oct 4, 2019, 8:49 AM IST
Highlights

ഛര്‍ദ്ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പോഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. 

ദൂരയാത്ര പോകുമ്പോൾ ചിലർക്ക് ഛർദ്ദി വലിയ പ്രശ്നമാണ്. പലര്‍ക്കും യാത്രയിലെ ഛര്‍ദ്ദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല. പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്നസ്സ്' എന്നു പറയും. ഛര്‍ദ്ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്.

വണ്ടിയില്‍ കാലു കുത്തുമ്പോഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള  ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്. ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി.

അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമായി കാണാറുണ്ട്. യാത്ര പോകുമ്പോൾ സ്ഥിരമായി ഛര്‍ദിക്കുന്നവര്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1. വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് വേണം ഇരിക്കാൻ‌. കാറിലാണെങ്കില്‍ മുന്‍ സീറ്റിലിരിക്കാം. ബസിലാണെങ്കില്‍ മധ്യഭാഗത്തും.

2. മോഷന്‍ സിക്‌നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്. (മൊബൈലിലും)

3, ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും സഹായിക്കും.

4. കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛര്‍ദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.

5. മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിൽ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം. യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണവും ഒഴിവാക്കണം.


 

click me!