താങ്ങാനാവാത്ത വയറുവേദന, മൂന്ന് മണിക്കൂർ ഇടവിട്ട് വേദനസംഹാരി കഴിച്ച യുവതിയ്ക്ക് സംഭവിച്ചത്...

Web Desk   | Asianet News
Published : Jul 15, 2020, 04:30 PM ISTUpdated : Jul 15, 2020, 04:33 PM IST
താങ്ങാനാവാത്ത വയറുവേദന, മൂന്ന് മണിക്കൂർ ഇടവിട്ട് വേദനസംഹാരി കഴിച്ച യുവതിയ്ക്ക് സംഭവിച്ചത്...

Synopsis

അവസാന നാളുകളിൽ ലൂയിസിന്റെ ആരോ​ഗ്യസ്ഥിതി വഷളായി. രക്തത്തിലേക്ക്  ബാക്ടീരിയ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്തു. മിക്ക അവയവങ്ങളും തകരാറിലാവുകയും ചെയ്തു‌വെന്ന് ലൂയിസിന്റെ ഭർത്താവ് പറഞ്ഞു. 

താങ്ങാനാവാത്ത വയറുവേദനയെ നേരിടാൻ സ്ഥിരമായി വേദനസംഹാരി കഴിച്ചതിനെ തുടർന്ന് യുവതി മരിച്ചു. ലൂയിസ് വാലർ എന്ന 39 കാരിയാണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷെയറിലെ ഹളിലാണ് ലൂയിസ് താമസിച്ചിരുന്നത്. വൻകുടൽ വീക്കത്തിനും പെെൽസിനും പതിവായി ലൂയിസ് വേദനസംഹാരി കഴിച്ചിരുന്നതായി ലൂയിസിന്റെ ഭർത്താവ് പറയുന്നു. 

മൂന്ന് മണിക്കൂർ ഇടവിട്ട് ലൂയിസ് വേദനസംഹാരി കഴിക്കുമായിരുന്നു. വേദനസംഹാരി കഴിച്ചിട്ടും ലൂയിസിന് വേദന കുറവുണ്ടായിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. ഗുളികകൾ കരൾ തകരാർ ഉണ്ടാക്കുകയും ലൂയിസിനെ കഴിഞ്ഞ സെപ്റ്റംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 'ഹൾ ലൈവ്' റിപ്പോർട്ട് ചെയ്യുന്നു.

അവസാന നാളുകളിൽ ലൂയിസിന്റെ ആരോ​ഗ്യസ്ഥിതി വഷളായി. രക്തത്തിലേക്ക്  ബാക്ടീരിയ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്തു. മിക്ക അവയവങ്ങളും തകരാറിലാവുകയും ചെയ്തു‌വെന്ന്  ഭർത്താവ് പറഞ്ഞു. 

കഴിഞ്ഞ വർഷം സെപ്തംബർ 22 നാണ് ലൂയിസ് ഈ ലോകത്തോട് വിടപറഞ്ഞത്. ലൂയിസ് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചതായും ഭർത്താവ് പറഞ്ഞു. ഡോ. ലസ്‌ലോ കർസായി പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വേദനസംഹാരി അമിതമായി കഴിച്ചതിനാലാണ് ലൂയിസ് മരിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

യുഎസില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം വിജയത്തിലേക്കെന്ന് സൂചന...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ഈ രണ്ട് ചേരുവകൾ കൊണ്ടുള്ള ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും
മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറ്റാൻ ഇതാ ഏഴ് വഴികൾ