
കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും പോളി അൺസാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു.
കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു.ഒമേഗ -3 ഫാറ്റി ആസിഡുകളും ആൽഫ-ലിനോലെനിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് കാഡിയോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ കെ.കെ. അഗർവാൾ പറഞ്ഞു.
ബാക്ടീരിയ, ഫംഗസ്, വൈറസ് ഇവയെ പ്രതിരോധിക്കുന്നതിനാൽ ദഹന വ്യവസ്ഥയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. നല്ല കൊഴുപ്പുകൾ ആയ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ 60 ശതമാനം അടങ്ങിയിട്ടുണ്ട്. അതുപോലെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റും.
കടുകെണ്ണയിൽ അടങ്ങിയ ലിനോലെനിക് ആസിഡ് അർബുദത്തെ പ്രതിരോധിക്കുന്നു. കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഗുണകരമാണ്.
കടുകെണ്ണ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കാനും മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും അവ സഹായിക്കുന്നു. മാത്രമല്ല, ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും കെ.കെ. അഗർവാൾ പറഞ്ഞു.
ഭക്ഷണം കഴിക്കുന്ന വേഗതയും ശരീരഭാരവും തമ്മിലുള്ള ബന്ധമിതാണ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam