കൊവിഡ് 19: പരിശോധനയ്ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ല; ന​ഗ്നരായി പ്രതിഷേധിച്ച് ‍ഡോക്ടർമാർ

Web Desk   | Asianet News
Published : Apr 28, 2020, 02:59 PM ISTUpdated : Apr 29, 2020, 10:13 AM IST
കൊവിഡ് 19: പരിശോധനയ്ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ല; ന​ഗ്നരായി പ്രതിഷേധിച്ച് ‍ഡോക്ടർമാർ

Synopsis

ജനുവരി അവസാനത്തോടെയാണ് ജർമ്മനിയിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതൽ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. 

ജർമ്മനി: കൊവിഡ് രോ​ഗികളെ പരിശോധിക്കാൻ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ​ന​​ഗ്നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ‍ഡോക്ടർമാർ. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിലാണ് ഇവർ വ്യത്യസ്തമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 

സംര​ക്ഷണമില്ലാതെ എത്രത്തോളെ ദുർബലരാണ് എന്നതിന്റെ പ്രതീകമാണ് ന​ഗ്നത. പ്രതിഷേധത്തിൽ പങ്കെടുത്ത ഡോക്ടർമാരിലൊരാളായ റൂബൻ ബർണാവ് പറഞ്ഞു. രോ​ഗികൾക്ക് തുടർന്നും പരിശോധന നടത്തണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം. അതിനായി സുരക്ഷാ ഉപകരണങ്ങൾ കൂടിയേ തീരൂ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്ന സുരക്ഷാ വസ്തുക്കൾ ഇല്ല. ഡോക്ടർ റൂബൻ പറയുന്നു. 

ടോയ്‍ലെറ്റ് റോളും ഫയലും മെഡിക്കൽ ഉപകരണങ്ങളും ഉപയോ​ഗിച്ച് ന​ഗ്നത മറച്ച് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ജനുവരി അവസാനത്തോടെയാണ് ജർമ്മനിയിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതൽ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവ ലഭ്യമാക്കുന്ന കാര്യത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ല എന്നാണ് ഡോക്ടർമാരുടെ ആരോപണം. ഇത്തരം സുര​ക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്ന ജർമ്മൻ കമ്പനികൾ തങ്ങളുടെ ഉത്പാദന ശേഷി ഉയർത്തിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ