
ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഈ ശീലം ഏറെ നാള്‍ തുടര്‍ന്നാല്‍ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും.ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണമെന്ന് പറയുന്നത്. തുടക്കത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി. ഉച്ചഭക്ഷണം ഒഴിവാക്കുന്നതും ചില പ്രത്യേക ഭക്ഷണം കഴിക്കുന്നതും അസിഡിറ്റിക്ക് കാരണമാകും.
ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. അമിതമായി ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിച്ച ശേഷം കിടക്കുക, കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുക, ഇടവിട്ട് കോഫി അല്ലെങ്കിൽ ചായ കുടിക്കുക, പുകവലിക്കുക, സവാള അല്ലെങ്കിൽ മസാലകൾ ചേർന്ന ഭക്ഷണം അമിതമായി കഴിക്കുക, രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുക എന്നിവയാണ് അസിഡിറ്റിക്ക് കാരണമാകുന്നതെന്ന് ഓൺലെെൻ മെഡിക്കൽ പബ്ലിഷറായ വെബ്എംഡി പറയുന്നു.
അസിഡിറ്റി അകറ്റാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് പ്രശസ്ത പോഷകാഹാര വിദഗ്ധ റുജുത ദിവേക്കർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനമെന്നും അവർ പറയുന്നു.
അസിഡിറ്റിയെ തടയാന്‍ ചില എളുപ്പവഴികള്‍...
ഈ മൂന്ന് ഭക്ഷണങ്ങൾ കഴിച്ചാൽ അസിഡിറ്റി അകറ്റാം; റുജുത പറയുന്നു...
ഒന്ന്...
ഒരു ഗ്ലാസ് വെള്ളത്തിൽ ഉണക്ക മുന്തിരി കുതിർക്കാൻ ഇടുക. ശേഷം അടുത്ത ദിവസം വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുക. പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്), അമിതവണ്ണം, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും.
രണ്ട്...
ഉച്ചഭക്ഷണമായി കുതിർത്ത പോഹ തൈര് ഉപയോഗിച്ച് കഴിക്കുന്നത് അസിഡിറ്റി അകറ്റാൻ സഹായിക്കും. (ഒരു ബൗളിൽ കുതിർത്ത പോഹയും തൈരു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം കഴിക്കുക).
മൂന്ന്...
പനിനീർപ്പൂവിതളും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന 'ഗുൽകന്ദ്' അസിഡിറ്റി അകറ്റാൻ സഹായിക്കുന്നു. കൂടാതെ, പേശീവേദനയ്ക്കും ക്ഷീണത്തിനും എല്ലാമുള്ള ഒരു ടോണിക് കൂടിയാണിത്. അമിതമായി ഭക്ഷണം കഴിച്ചതിന്റെ ബുദ്ധിമുട്ടുകൾ മാറ്റാൻ ഇതു സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam