'ജീവിതത്തെ ഇടയ്ക്ക് പുതുക്കണം'; 'മഡ് ബാത്ത്' ചിത്രം പങ്കുവച്ച് ബോളിവുഡ് താരം

Web Desk   | others
Published : Jul 01, 2020, 11:54 PM IST
'ജീവിതത്തെ ഇടയ്ക്ക് പുതുക്കണം'; 'മഡ് ബാത്ത്' ചിത്രം പങ്കുവച്ച് ബോളിവുഡ് താരം

Synopsis

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുക, കേടുപാടുകള്‍ സംഭവിച്ച ചര്‍മ്മ കോശങ്ങളെ അടര്‍ത്തിക്കളയുക, പേശികളേയും എല്ലുകളേയുമെല്ലാം 'റിലാക്‌സ്' ചെയ്യിക്കുക, ആകെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള പ്രയോജനങ്ങളാണ് 'മഡ് ബാത്തി'നുണ്ടെന്ന് പറയപ്പെടുന്നത്. മണ്ണിലടങ്ങിയിരിക്കുന്ന മിനറല്‍സാണത്രേ ഇതിനെല്ലാം ഹായകമാകുന്നത്

ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ ബോളിവുഡ് താരങ്ങള്‍ക്കുള്ള മിടുക്ക് ചെറുതല്ല. കൃത്യമായ ഡയറ്റ്, വര്‍ക്കൗട്ട് എന്നിവയ്‌ക്കെല്ലാമൊപ്പം മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടാനും അവയെല്ലാം പരീക്ഷിക്കാനുമെല്ലാം മിക്ക താരങ്ങളും സമയം കണ്ടെത്താറുണ്ട് എന്നതാണ് സത്യം. ഇവയുടെയെല്ലാം വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരും കുറവല്ല. 

'റോക്ക്‌സ്റ്റാര്‍' താരമായ നര്‍ഗീസ് ഫക്രി ഇന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രം ഇതിനൊരു ഉദാഹരണമാണ്. ഇടവേളകളില്‍ ജീവിതത്തെ വിഷവിമുക്തമാക്കിയ ശേഷം പുതുക്കണമെന്ന അടിക്കുറിപ്പുമായി 'മഡ് ബാത്തി'ന്റെ ചിത്രമാണ് നര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്. 

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുക, കേടുപാടുകള്‍ സംഭവിച്ച ചര്‍മ്മ കോശങ്ങളെ അടര്‍ത്തിക്കളയുക, പേശികളേയും എല്ലുകളേയുമെല്ലാം 'റിലാക്‌സ്' ചെയ്യിക്കുക, ആകെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള പ്രയോജനങ്ങളാണ് 'മഡ് ബാത്തി'നുണ്ടെന്ന് പറയപ്പെടുന്നത്. മണ്ണിലടങ്ങിയിരിക്കുന്ന മിനറല്‍സാണത്രേ ഇതിനെല്ലാം ഹായകമാകുന്നത്. 

 

 

'ഹീലിംഗ്' എന്ന അര്‍ത്ഥത്തില്‍ ചെയ്യുന്നതിനാല്‍ തന്നെ ശരീരത്തിന്റെ ആരോഗ്യത്തിനപ്പുറം മനസിന്റെ ഉന്മേഷത്തിന് കൂടി 'മഡ് ബാത്ത്' ഗുണകരമാകുന്നതായി പലരും അഭിപ്രായപ്പെട്ട് കാണാറുണ്ട്. ഇതേ കാര്യം തന്നെയാണ് ചിത്രം പങ്കുവച്ചുകൊണ്ട് നര്‍ഗീസും സൂചിപ്പിക്കുന്നത്. 

ധാരാളം പേരാണ് നര്‍ഗീസിന്റെ ചിത്രത്തോട് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന് സഹായകമായ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് നര്‍ഗീസ് അധികവും തന്റെ ഇന്‍സ്റ്റ പേജില്‍ പങ്കുവയ്ക്കാറുള്ളത്. രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ച 'റോക്ക്‌സ്റ്റാര്‍'ന് പുറമെ 'മദ്രാസ് കഫേ', 'മേ തെരാ ഹീറോ', 'അസര്‍', 'ഹൗസ്ഫുള്‍ 3' തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നര്‍ഗീസ് ഇപ്പോള്‍ കാലിഫോര്‍ണയയിലാണുള്ളത്.

Also Read:- മകളുടെ 'ലൈവ് വര്‍ക്കൗട്ട്' സെഷനില്‍ 'ഇടിച്ചുകയറി' ആമിര്‍ ഖാന്‍...

PREV
click me!

Recommended Stories

പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ