National Cancer Survivors Day : കാൻസറിനെ അതിജീവിച്ചവർക്ക് ഒരു ദിനം; നാളെ 'നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേ'

Web Desk   | Asianet News
Published : Jun 04, 2022, 05:31 PM ISTUpdated : Jun 04, 2022, 05:39 PM IST
National Cancer Survivors Day :  കാൻസറിനെ അതിജീവിച്ചവർക്ക് ഒരു ദിനം; നാളെ 'നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേ'

Synopsis

എല്ലാ വർഷവും ജൂണിലെ ആദ്യ ഞായറാഴ്ച ദേശീയ കാൻസർ സർവൈവേഴ്‌സ് ഡേ ആചരിക്കുന്നു. മാരകമായ കാൻസർ രോഗത്തെ അതിജീവിച്ചവരെ ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 

നാളെ ജൂൺ അഞ്ച്. ക്യാൻസർ അതിജീവിച്ചവരുടെ ദിനം(National Cancer Survivors Day). എല്ലാ വർഷവും ജൂണിലെ ആദ്യ ഞായറാഴ്ച ദേശീയ കാൻസർ സർവൈവേഴ്‌സ് ഡേ ആചരിക്കുന്നു. മാരകമായ കാൻസർ രോഗത്തെ അതിജീവിച്ചവരെ ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 

കാൻസറിനു ശേഷമുള്ള പരിചരണം വളരെ പ്രധാനമാണ്. ആരോഗ്യകരമായ ജീവിതം നയിക്കാൻ ഒരാൾ പോസിറ്റീവ് ജീവിതശൈലി സ്വീകരിക്കരിക്കേണ്ടത് പ്രധാനമാണ്. കാൻസർ ചികിത്സയുടെ ചില പാർശ്വഫലങ്ങൾ നീണ്ടുനിൽക്കുന്നു.  ചില ആളുകൾ അവരുടെ രോഗനിർണയത്തിന് മുമ്പ് അവർ നയിച്ചിരുന്ന ജീവിതത്തിലേക്ക് മടങ്ങുന്നു.

രോഗത്തിന്റെ ഫലങ്ങളോടും അതിന്റെ ചികിത്സയോടും പൊരുത്തപ്പെട്ടുകൊണ്ട് ദൈനംദിന ജീവിതത്തിലേക്ക് എങ്ങനെ മടങ്ങാം എന്ന് കണ്ടെത്തുക എന്നതാണ് അതിജീവിച്ച ഓരോ വ്യക്തിയുടെയും വെല്ലുവിളി.

Read more ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം, കാരണം...

' സജീവമായ ചികിത്സ അവസാനിക്കുമ്പോൾ കാൻസർ പരിചരണം എല്ലായ്പ്പോഴും അവസാനിക്കുന്നില്ല. കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷവും ഡോക്ടർ വീണ്ടും രോ​ഗിയെ വീണ്ടും നിരീക്ഷിക്കുന്നത് തുടരുന്നു. നിലനിൽക്കുന്ന പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുക, ക്യാൻസർ തിരിച്ചെത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ഫോളോ-അപ്പ് കെയർ പ്ലാനിൽ വരും മാസങ്ങളിലും വർഷങ്ങളിലും പതിവ് പരിശോധനകളുടെയും മെഡിക്കൽ ടെസ്റ്റുകളും ഉൾപ്പെടുത്തും...' - വോക്കാർഡ് ഹോസ്പിറ്റൽസ് മിരാ റോഡിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി ഡോ. അതുൽ നാരായങ്കർ പറയുന്നു. 

കാൻസർ ചികിത്സയുടെ ഫലങ്ങൾ മറികടക്കാൻ ഒരാൾക്ക് സമയമെടുക്കും. അതിനാൽ, സമതുലിതമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. അർബുദത്തെ അതിജീവിക്കുകയും രോഗത്തോട് പോരാടുകയും ചെയ്തിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ അതിന് ശേഷവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു.

അതിലൊന്നാണ് പുകയില ഉപയോഗം നിർത്തുക എന്നത്. പുകയില ഉപയോഗം കാൻസർ സാധ്യത കൂട്ടാം. പുകയില കുറഞ്ഞത് 15 തരം ക്യാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ വീണ്ടെടുക്കലും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താമെന്നും ഡോ. അതുൽ പറഞ്ഞു.

Read more  മങ്കിപോക്സ്; ഫ്രാന്‍സില്‍ മാത്രം 51 കേസുകള്‍, ആകെ 700 കേസുകള്‍

തുടർന്നുള്ള പരിചരണത്തിന്റെ മറ്റൊരു ലക്ഷ്യം കാൻസർ വീണ്ടും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ചില കാൻസർ കോശങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നതിനാൽ കാൻസർ വീണ്ടും വരാം. കാലക്രമേണ ഈ കോശങ്ങൾ പരിശോധനാ ഫലങ്ങളിൽ കാണിക്കുന്നതുവരെയോ ലക്ഷണങ്ങൾ ലക്ഷണങ്ങളോ ഉണ്ടാക്കുന്നത് വരെയോ എണ്ണം വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം