ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം (mg) പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 

ഉയർന്ന രക്തസമ്മർദ്ദം (high blood pressure) ​ഗുരുതരമായ ആരോ​ഗ്യപ്രശ്നമാണ്. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയർന്ന രക്തസമ്മർദ്ദം കണ്ട് വരുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ധാരാളം ആളുകൾ ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ വലയുന്നു. അതിനായി അവർ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമമാണെന്ന് പോഷകാഹാര വിദഗ്ധൻ നമാമി അഗർവാൾ പറയുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാൻ പൊട്ടാസ്യം വൃക്കകളെ സഹായിക്കും.

Read more വായിലെ കാൻസർ പിടിപെടുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം; വിദ​ഗ്ധർ പറയുന്നു

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം (mg) പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങൾ കുറയ്ക്കുകയും രക്തക്കുഴലുകളുടെ ചുമരുകളിലെ പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) പറഞ്ഞു.

ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. നൈട്രിക് ഓക്സൈഡിൽ സമ്പുഷ്ടമായ ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടാനും മികച്ചൊരു ഭക്ഷണമാണ്. ആന്റിബയോട്ടിക്, ആന്റി ഫംഗൽ ഭക്ഷണമാണ് വെള്ളുത്തുള്ളി. ഇത് പേശികളെ വിശ്രമിക്കുകയും രക്തക്കുഴലുകളെ വികസിക്കുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

View post on Instagram