National Nutrition Week 2022 : ദേശീയ പോഷകാഹാര വാരം; ശരീരം ഫിറ്റായിരിക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

By Web TeamFirst Published Aug 31, 2022, 10:10 PM IST
Highlights

കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്. ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. 

സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. ശരിയായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും അവബോധം വളർത്തുന്നതിന് ഈ ആഴ്ച സമർപ്പിക്കുന്നു.
ശരിയായ പോഷകാഹാരത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദേശീയ പോഷകാഹാര വാരത്തിൽ സർക്കാർ വിവിധ പരിപാടികൾ നടത്തുന്നു. 

നല്ല പോഷകാഹാരത്തെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുന്നതിന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ (ADA) 1975 മാർച്ചിൽ ദേശീയ പോഷകാഹാര വാരം ആദ്യമായി ആചരിച്ചു. ഓരോ ദിവസവും അഞ്ച് വയസ്സിന് താഴെയുള്ള ആറായിരത്തിലധികം കുട്ടികൾ ഇന്ത്യയിൽ മരിക്കുന്നു. ഈ മരണങ്ങളിൽ പകുതിയിലേറെയും പോഷകാഹാരക്കുറവ് മൂലമാണ് സംഭവിക്കുന്നത്. പ്രധാനമായും വിറ്റാമിൻ എ, ഇരുമ്പ്, അയഡിൻ, സിങ്ക്, ഫോളിക് ആസിഡ് എന്നിവയുടെ അഭാവമാണ് കാരണം.

കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്. ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്.

പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തോടെ ലക്ഷ്യമിടുന്നത്. ശരീരം എപ്പോഴും ഫിറ്റായിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് സ്റ്റാർ ഇമേജിംഗ് ആൻഡ് പാത്ത് ലാബ് ഡയറക്ടറും പബ്ലിക് ഹെൽത്ത് വിദഗ്ധനുമായ ഡോ.സമീർ ഭാട്ടി പറഞ്ഞു.

കൊളസ്ട്രോള്‍ പാരമ്പര്യമായി കിട്ടുമോ? ഏത് പ്രായം തൊട്ട് പരിശോധിക്കണം?

ഒന്ന്...

പ്രഭാതഭക്ഷണം ആരോഗ്യകരവും പോഷകപ്രദവുമായിരിക്കണം. കാരണം ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) നിറയ്ക്കുന്നുയ ഇത് ഒരു പുതിയ ദിവസം ആരംഭിക്കുന്നതിന് ആവശ്യമായ ഊർജ്ജം നൽകുന്നു. മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഏറ്റവും മോശമായ കാര്യമാണ്., കാരണം ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും ഹൃദ്രോഗം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, പാൽ, തൈര്, ഓട്‌സ്, ബദാം മുതലായ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ അടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ പ്രഭാതഭക്ഷണം ഉപയോഗിച്ച് നിങ്ങളുടെ ദിവസം തുടങ്ങുക.

രണ്ട്...

പഴങ്ങളും പച്ചക്കറികളും കൊണ്ട് പ്ലേറ്റ് കളർ ഫുൾ ആക്കാം. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ് പഴങ്ങളും പച്ചക്കറികളും. വയറ് നിറയെ ധാരാളം നാരുകൾ കൊണ്ട് നിറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അവ വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

മൂന്ന്...

പഞ്ചസാരയുടെയും ഉപ്പിന്റെയും അമിത ഉപഭോഗം, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുക അല്ലെങ്കിൽ ജങ്ക് ഫുഡ് തുടങ്ങിയ മോശം ഭക്ഷണ ശീലങ്ങൾ ഒഴിവാക്കുക.  കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുക, വെള്ളം, നാരങ്ങാനീര്, തേങ്ങാവെള്ളം, സ്മൂത്തികൾ, പാൽ എന്നിവ പോലുള്ള കഴിക്കുക.

നാല്...

പോഷകങ്ങൾ ധാരാളം അടങ്ങിയതാണ് ഇലക്കറികൾ. അതിനാൽ ദിവസവും ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ എ ധാരാളം അടങ്ങിയ ഇലക്കറികൾ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിൻ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

അഞ്ച്...

പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കചക്രം മെച്ചപ്പെടുത്തുന്നതിനും രക്തപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണ്. 15 മിനിറ്റ് പ്രഭാത നടത്തം, അര മണിക്കൂർ യോഗാ സെഷൻ അല്ലെങ്കിൽ ഒരു മണിക്കൂർ ജിം , ഭക്ഷണത്തിനു ശേഷമുള്ള നടത്തം, അത്താഴം എന്നിവയ്ക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കാനും കഴിയും. 

ആറ്...

തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളിൽ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ബാക്റ്റീരിയ ഉണ്ടാകും. അവ ആഹാരം വിഘടിക്കുന്നതിനും പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു. നല്ല ബാക്റ്റീരിയകൾ ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നു. കൂടാതെ പ്രതിരോധശേഷിക്കും തൈര് കുടിക്കുന്നത് നല്ലതാണ്.

ചൈന വികസിപ്പിച്ച എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

 

click me!