Asianet News MalayalamAsianet News Malayalam

ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതോ?

ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഗ്രീന്‍ ടീ ഉത്തമമാണ്. ​ഹൃദയാരോ​ഗ്യത്തിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനുമെല്ലാം ​ഗ്രീൻ ടീ ഉത്തമമാണ്. ​ഗ്രീൻ ടീ പല രീതിയിൽ കുടിക്കുന്നവരുണ്ട്. ​ഗ്രീൻ ടീ കുടിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Have you been drinking green tea wrong all along
Author
Trivandrum, First Published Sep 17, 2021, 9:45 PM IST

ഗ്രീന്‍ ടീ ഒരു ആരോഗ്യ പാനീയമാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ പനിക്ക് ആശ്വാസം കിട്ടാന്‍ വരെ ഗ്രീന്‍ ടീകുടിക്കുന്നവരുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കും.

ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഗ്രീന്‍ ടീ ഉത്തമമാണ്. ​ഹൃദയാരോ​ഗ്യത്തിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനുമെല്ലാം ​ഗ്രീൻ ടീ ഉത്തമമാണ്. ​ഗ്രീൻ ടീ പല രീതിയിൽ കുടിക്കുന്നവരുണ്ട്. ​ഗ്രീൻ ടീ കുടിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം...

ഒന്ന്...

പ്രാതലിന് തൊട്ട് മുൻപോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് തൊട്ട് മുൻപോ അല്ലെങ്കിൽ അത്താഴത്തിന് തൊട്ട് മുൻപോ ​ഗ്രീൻ ടീ കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഇനി അത് വേണ്ട. നമ്മൾ ഭക്ഷണം കഴിച്ച ഉടൻ ദഹന പ്രക്രിയ ആരംഭിക്കുന്നു. 
ഭക്ഷണത്തോടൊപ്പമോ അതിന് തൊട്ടുപിന്നാലെയോ ഗ്രീൻ ടീ കുടിക്കുന്നത് ഗ്രീൻ ടീയിൽ നിന്നുള്ള പോഷകങ്ങൾ അപര്യാപ്തമായി ആഗിരണം ചെയ്യപ്പെടാൻ ഇടയാക്കും.

രണ്ട്...

തേനിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് ഏതൊരു പാനീയത്തിലും ചേർക്കുന്നത് കൂടുതൽ രുചി കിട്ടാൻ സഹായിക്കും. ​ഗ്രീൻ ടീയിൽ തേൻ ചേർക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടാൻ കാരണമാകും. 

മൂന്ന്...

​ഗ്രീൻടീയ്ക്ക് മധുരം കിട്ടാൻ തേൻ, പഞ്ചസാര, ശർക്കര തുടങ്ങിയവ ചേർക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ ​ഗ്രീൻടീയോടൊപ്പം ഇവ ചേർക്കാതിരിക്കുന്നതാണ് നല്ലത്. അത് ഗുണത്തേക്കാൾ ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും.

നാല്...

ഗ്രീൻ ടീ തീർച്ചയായും ഒരു ആരോഗ്യകരമായ പാനീയമാണ്. എന്നിരുന്നാലും, ​ഗ്രീൻടീ അമിതമായി കഴിക്കുന്നതും അതിന്റെ ഉപഭോഗത്തെക്കുറിച്ച് ശ്രദ്ധിക്കാതിരിക്കുന്നതും ദഹന പ്രശ്നങ്ങൾക്കും ഉറക്ക പ്രശ്നങ്ങൾക്കും ഇടയാക്കും. ഒരു ദിവസം മൂന്ന് നേരം കൂടുതൽ ​ഗ്രീൻടീ കുടിക്കരുത്.

അഞ്ച്...

ഉറങ്ങുന്നതിന് മുമ്പ് ​ഗ്രീൻ ടീ കുടിക്കുന്ന ശീലമുണ്ടോ...? എങ്കിൽ ഇനി അതും ഒഴിവാക്കുക. ഒരു കപ്പ് ഗ്രീൻ ടീയിൽ ഏകദേശം 35 മില്ലിഗ്രാം കഫീൻ ഉണ്ട്. കാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ശരീരത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും ചിലരിൽ ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. 

 

Follow Us:
Download App:
  • android
  • ios