നിങ്ങളുടേത് വരണ്ട ചര്‍മ്മമാണോ...? ഈ ഫേസ് പാക്ക് ഉപയോ​ഗിച്ച് നോക്കൂ

By Web TeamFirst Published Aug 3, 2021, 10:50 PM IST
Highlights

വരണ്ടചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സോപ്പിന്റെ ഉപയോ​ഗമാണ്. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു.

വരണ്ടചര്‍മ്മമുള്ളവര്‍ക്ക് ചര്‍മസംരക്ഷണം എന്നും വലിയ പ്രശ്നമാണ്. വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചര്‍മ്മമാണ് ഇക്കൂട്ടരുടേത്. വരണ്ടചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സോപ്പിന്റെ ഉപയോ​ഗമാണ്. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. വരണ്ടചര്‍മമുള്ളവര്‍ക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

രണ്ടോ മൂന്നോ കുങ്കുമപ്പൂവും രണ്ട് ടേബിള്‍സ്പൂണ്‍ പാലും കൂടി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുക. എളുപ്പത്തില്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ വളരെ നല്ലതാണ് ഈ പാക്ക്. 

രണ്ട്...

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ പാക്ക് 15 മിനുട്ട് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഈ പാക്ക് സഹായിക്കും.

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍...
 

click me!