മുഖകാന്തി കൂട്ടാൻ മൂന്ന് പ്രകൃതിദത്ത ഫേസ് പാക്കുകൾ

Published : Dec 10, 2022, 03:06 PM IST
മുഖകാന്തി കൂട്ടാൻ മൂന്ന് പ്രകൃതിദത്ത ഫേസ് പാക്കുകൾ

Synopsis

കടലമാവും മഞ്ഞളും കൊണ്ടുള്ള ഫേസ് പാക്കാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുന്നു. പേസ്റ്റ് ഉണ്ടാക്കാൻ ഒരു സ്പൂൺ കടലമാവും മഞ്ഞളും രണ്ട് സ്പൂൺ പാലും ചേർത്ത് മിക്സ് ചെയ്ത് ഈ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ചർമ്മത്തിലെ സെബം അളവ് സന്തുലിതമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.  

തിളങ്ങുന്ന ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. സ്വാഭാവിക തിളക്കമുള്ള ആരോഗ്യകരമായ ചർമ്മം സ്വന്തമാക്കാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ തന്നെ പരീക്ഷിക്കാവുന്നതാണ്. ഉറക്കക്കുറവ്, മലിനീകരണം എന്നിവ ചർമ്മ പ്രശ്നങ്ങളുണ്ടാക്കാം. ശൈത്യകാലത്ത് ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിനായിഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം...

ഒന്ന്...

ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുന്നതിലൂടെ സുഷിരങ്ങൾ അടഞ്ഞുപോകാനും ഇത് സഹായിക്കുന്നു. മുഖത്തിന് തൽക്ഷണ തിളക്കം നൽകുന്നതിന് ചർമ്മസംരക്ഷണ ദിനചര്യയിൽ ഓറഞ്ച് ഫേസ് പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. 2 ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസുംഒരു സ്പൂൺ ചന്ദന പൊടിയും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തിലും കഴുത്തിലുമായി ഈ പാക്ക് പുരട്ടുക.

രണ്ട്...

കടലമാവും മഞ്ഞളും കൊണ്ടുള്ള ഫേസ് പാക്കാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുന്നു. പേസ്റ്റ് ഉണ്ടാക്കാൻ ഒരു സ്പൂൺ കടലമാവും മഞ്ഞളും രണ്ട് സ്പൂൺ പാലും ചേർത്ത് മിക്സ് ചെയ്ത് ഈ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ചർമ്മത്തിലെ സെബം അളവ് സന്തുലിതമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.

മൂന്ന്...

മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകൾ ചർമ്മത്തിന് തിളക്കവും നൽകും. മഞ്ഞൾ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകിക്കൊണ്ട് പുനരുജ്ജീവിപ്പിക്കും. 
കൊളാജൻ ഉൽപാദനം വർധിപ്പിച്ച് മഞ്ഞൾ ചർമ്മത്തെ മൃദുലവും തിളക്കവും നിലനിർത്തുന്നു. ചെറുപയർ പൊടി മൃദുവായി ശുദ്ധീകരിക്കുന്നതിലൂടെ ചർമ്മത്തെ ശുദ്ധവും തിളക്കവുമാക്കുന്നു. രണ്ട് ചേരുവകളും തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

കറുവപ്പട്ട മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം