വരണ്ട ചർമ്മം മറികടക്കാൻ ഇതാ 4 വഴികൾ

By Web TeamFirst Published Nov 17, 2019, 10:39 PM IST
Highlights

വരണ്ട ചർമ്മക്കാർ മോയ്സ്ചുറൈസർ അമിതമായി ഉപയോ​ഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. 

പലരേയും അലട്ടുന്ന പ്രശ്നമാണ് വരണ്ട ചർമ്മം. തണുപ്പ് കാലത്താണ് ഇത് കൂടുതൽ പ്രശ്നമാകുന്നത്. വരണ്ട ചർമ്മം സംരക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വരണ്ട ചർമ്മക്കാർ മോയ്സ്ചുറൈസർ അമിതമായി ഉപയോ​ഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചർമ്മമുള്ളവർ മുഖം എപ്പോഴും കഴുകുന്നതും നല്ലതല്ല. 

വരണ്ടചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോ​ഗം. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. വരണ്ട ചർമ്മം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ...

ഒന്ന്...

പപ്പായ മുഖ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ നമ്പര്‍ വണ്ണാണ്. പപ്പായയില്‍ ഉള്ള വിറ്റാമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇതു ചര്‍മ്മത്തിലെ അധിക വരള്‍ച്ചയെ ഇല്ലാതാക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ ചര്‍മ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

രണ്ട്...

സൗന്ദര്യസംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കൊണ്ടു സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള മാജികും കാണിക്കാന്‍ കഴിയും. ഇതു ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം ക്ലീന്‍ ആയിരിക്കാനും ചര്‍മ്മത്തിന്‍റെ സ്വഭാവം തന്നെ മാറുന്നതിനും സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷണം തക്കാളിയില്‍ നല്ലതു പോലെ ഉരച്ച്‌ ഇതു മുഖത്തു തേച്ചു പിടിപ്പിച്ചാല്‍ മതി. ഇത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു.

മൂന്ന്...

വരണ്ട ചർമ്മം അകറ്റാൻ വളരെ നല്ലതാണ് കറ്റാർവാഴ. ദിവസവും കറ്റാര്‍ വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിക്കുന്നത് ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കും. 

നാല്...

തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. വരണ്ട ചർമ്മം അകറ്റുക മാത്രമല്ല  ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും.

click me!