മുഖക്കുരു അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 5 എളുപ്പവഴികൾ ഇതാ...

Published : Apr 06, 2019, 02:22 PM IST
മുഖക്കുരു അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 5 എളുപ്പവഴികൾ ഇതാ...

Synopsis

 മുഖക്കുരു അകറ്റാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യുന്നത് മുഖക്കുരു അകറ്റുകയും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. അല്ലെങ്കിൽ ഐസ് ക്യൂബ്  തുണിയില്‍ പൊതിഞ്ഞ് മുഖക്കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഇത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കുക. മുഖക്കുരുവിന് ആശ്വാസം ലഭിക്കും.

ഇന്ന് എല്ലാ പെൺകുട്ടികളെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വന്നാൽ മിക്കവരും അതിനെ പൊട്ടിച്ച് കളയാറാണ് പതിവ്. മുഖക്കുരു പൊട്ടിച്ച് കളയുമ്പോൾ മുഖത്ത് പാടുകൾ ഉണ്ടാകുന്നു. മുഖക്കുരു മാറ്റാൻ ആഴ്ച്ചതോറും ഫേഷ്യൽ ചെയ്യുന്നവരുണ്ട്. അത് ചർമ്മത്തെ കൂടുതൽ ദോഷം ചെയ്യും. മുഖക്കുരു മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് എളുപ്പവഴികൾ പരിചയപെടാം...

ഒന്ന്...

മുഖക്കുരു അകറ്റാൻ ഏറ്റവും മികച്ചതാണ് കര്‍പ്പൂരതൈലം. ഏതാനും തുള്ളി തൈലം കയ്യിലെടുത്ത് മുഖക്കുരുവിന് പുറമേ പുരട്ടി മസാജ് ചെയ്യുക. ഇത് കുറച്ചുദിവസം ആവര്‍ത്തിക്കുക. മുഖക്കുരു പൂര്‍ണമായും മാറിക്കിട്ടും. അതുപോലെ തന്നെ ഫലപ്രദമാണ്  കര്‍പ്പൂരതുളസിയും. കര്‍പ്പൂരതുളസിയിലയുടെ നീരെടുത്ത് മുഖക്കുരുവിന് മുകളില്‍ പുരട്ടി പത്തു മിനിട്ടിനുശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകികളയുക.

രണ്ട്...

മുഖക്കുരു മാറാന്‍ മറ്റൊരു എളുപ്പവഴിയാണ് ആവിക്കൊള്ളുന്നത്. പ്രത്യേകിച്ചും മുഖക്കുരു ഉള്ള ഭാഗങ്ങള്‍ അഞ്ച് മിനിറ്റ്  ആവികൊള്ളിക്കുക. അതിന് ശേഷം മൃദുവായി തലോടി ഉണങ്ങാന്‍ അനുവദിക്കുക.

മൂന്ന്...

വിറ്റാമിന്‍ എ, സി, ഇ എന്നിവയടങ്ങിയ വെള്ളരി, മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. വെള്ളരി വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

നാല്...

 മുഖക്കുരു അകറ്റാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യുന്നത് മുഖക്കുരു അകറ്റുകയും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. അല്ലെങ്കിൽ ഐസ് ക്യൂബ് 
തുണിയില്‍ പൊതിഞ്ഞ് മുഖക്കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഇത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കുക. മുഖക്കുരുവിന് ആശ്വാസം ലഭിക്കും.

അഞ്ച്...

 മുഖക്കുരു ഭേദമാക്കാന്‍ ചെറുനാരങ്ങ ഏറ്റവും പ്രധാനപ്പെട്ടതും, ഫലപ്രദവുമായ പ്രതിവിധിയാണ്. ചെറുനാരങ്ങാനീര് മുഖക്കുരു വേഗത്തില്‍ കുറയുവാന്‍ സഹായിക്കുന്നു. ചെറുനാരങ്ങാനീരില്‍ (ചെറുനാരങ്ങ പിഴിഞ്ഞെടുക്കുക, പായ്‌ക്കറ്റില്‍ വാങ്ങരുത്)ശുദ്ധമായ കോട്ടണ്‍ തുണിയില്‍ മുക്കി മുഖക്കുരുവില്‍ മൃദുവായി ഉരസുക. ഇത് ദിവസവും രാത്രി കിടക്കുന്നതിന് മുന്‍പ് ചെയ്യുക.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ