ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...

Published : Apr 17, 2024, 03:31 PM IST
ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...

Synopsis

തല വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മുടി പൊട്ടുന്നതിന് ഇടയാക്കും. ലോകജനസംഖ്യയുടെ പകുതിയിലധികം പേരെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ.   

ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ പ്രധാന്യം നൽകേണ്ടതുണ്ട്. തലയോട്ടി ആരോ​ഗ്യകരമായി സൂക്ഷിക്കുന്നത് നരച്ച മുടിയുടെ വളർച്ച മന്ദ​ഗതിയിലാക്കുന്നു. തലയോട്ടി ആരോ​ഗ്യകരമല്ലെങ്കിൽ പ്രകടമാകുന്ന ഒരു ലക്ഷണമാണ് താരൻ.

തല വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മുടി പൊട്ടുന്നതിന് ഇടയാക്കും. ലോകജനസംഖ്യയുടെ പകുതിയിലധികം പേരെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ. 

സമ്മർദ്ദം, മലിനീകരണം, മോശം ഭക്ഷണക്രമം എന്നിവയും  തലയോട്ടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. അതിനാൽ,  മൃദുവായ പോഷക ഘടകങ്ങൾ ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. തലയോട്ടിയിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ. തല എപ്പോഴും ചൊറിച്ചിലുള്ളതും വരണ്ടതുമായി കാണപ്പെടുന്നത്  മലസീസിയ ഗ്ലോബോസ എന്നറിയപ്പെടുന്ന ഒരു ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്.

മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് മൂലവും താരനുണ്ടാകാം. താരൻ വന്നുകഴിഞ്ഞതിന് ശേഷമെങ്കിലും ശുചിത്വം ഉറപ്പാക്കുക. തുടർന്നും താരൻ മാറുന്നില്ലയെങ്കിൽ അത് ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന് മനസിലാക്കാം. 

മുടിയുടെ സംരക്ഷത്തിന് ശ്രദ്ധിക്കേണ്ടത്...

മുറുക്കമുള്ള ഹെയർ ബാൻഡുകളും ക്ലിപ്പുകളും മുടി പൊട്ടുന്നതിന് കാരണമാകും. അതിനാൽ അൽപം ലൂസായിട്ടുള്ള  ഹെയർ ബാൻഡുകൾ ഉപയോ​ഗിക്കുക.

താരൻ, തലയോട്ടിയിൽ ചൊറിച്ചിൽ, സെബോ സോറിയാസിസ് അല്ലെങ്കിൽ തലയോട്ടിയിലെ സോറിയാസിസ് പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടുക. 

ഷാംപൂ ചെയ്യുമ്പോൾ മുടി ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അമിതമായി , ഷാംപൂ ഉപയോ​ഗിക്കുന്നതും തലയോട്ടിയ്ക്ക് ദോഷം ചെയ്യും. 

പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം മുടികൊഴിച്ചലിന് പരിഹാരം ആകുമെങ്കിലും,തുടർച്ചയായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു വിദ​ഗ്ധനെ കണ്ട് ഉപദേശം തേടേണ്ടതാണ്. ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ടാൽ മുടി കൊഴിച്ചലിന് പോഷകാഹാര കുറവുകൾക്കപ്പുറം എന്താണ് കാരണങ്ങൾ എന്ന് തിരിച്ചറിയാനും സാധിക്കും. 

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ