
ശൈത്യകാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് വിണ്ടുകീറിയ ചുണ്ടുകൾ. കഠിനമായ കാലാവസ്ഥ പലപ്പോഴും മൃദുവായ ചർമ്മത്തെ വേഗത്തിൽ വരണ്ടതാക്കുകയും വിള്ളലുകളും രക്തസ്രാവവും ഉണ്ടാക്കുകയും ചെയ്യുന്നു. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താൻ അവയ്ക്ക് കഴിയില്ല. അതിനാൽ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ എപ്പോഴും ഒരു ലിപ് ബാം കയ്യിൽ കരുതണം. ശൈത്യകാലത്ത് ചുണ്ടുകൾക്ക് കൂടുതൽ പരിചരണം നൽകാൻ ഇതാ ചില മാർഗങ്ങൾ...
തേൻ...
നിരവധി പോഷക ഘടകങ്ങളുടെ സ്വാഭാവിക ഉറവിടമാണ് തേൻ. കൂടാതെ മുറിവ് ഉറക്കാനുള്ള കഴിവ് തേനിനുണ്ട്. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായി ഇത് പ്രവർത്തിക്കുന്നു, ഇത് മുറിവുകളെ അണുബാധയിൽ നിന്ന് തടയാൻ കഴിയും. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് നേരിട്ട് ചുണ്ടിൽ തേൻ പുരട്ടാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
ഗ്രീൻ ടീ...
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നതിനാൽ ഉണ്ടാകുന്ന വായ്‌നാറ്റത്തിനെതിരെ ശക്തമായ ഒരു ഏജന്റാണ്. ഇത് വീക്കം ഒഴിവാക്കാനും ചർമ്മത്തെ ജലാംശം നിലനിർത്താനും സഹായിക്കും. ഗ്രീൻ ടീ ചുണ്ടിൽ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം മസാജ് ചെയ്യുക. ശേഷം നന്നായി തുടച്ച ശേഷം ലിപ് ബാം പുരട്ടുക.
ഒലീവ് ഓയിൽ...
ഒലീവ് ഓയിൽ ചർമ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ആന്റിഓക്‌സിഡന്റുകൾ ചേർക്കുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകളെ നേരിടാൻ സഹായിക്കുന്ന രോഗശാന്തി ഗുണങ്ങളും ഇതിന് ഉണ്ട്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചുണ്ടിൽ കറ്റാർവാഴ ജെല്ലുമായി കലർത്തി അൽപം ഒലീവ് ഓയിൽ പുരട്ടുക.
നാരങ്ങ...
ചുണ്ടുകൾക്കും ചർമ്മം പൊട്ടുന്നതിനും നാരങ്ങ നല്ലതാണ്. ഇത് നേരിട്ട് ചുണ്ടിൽ പുരട്ടി ഒരു രാത്രി മുഴുവൻ സൂക്ഷിച്ച് പിറ്റേന്ന് രാവിലെ കഴുകിക്കളയാവുന്നതാണ്. അൽപം പഞ്ചസാരയും നാരങ്ങ നീരും ചേർത്ത് ചുണ്ടിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ ചുണ്ട് ചുണ്ട് തുടയ്ക്കുക. ഈ മിശ്രിതം വരണ്ട ചർമ്മത്തെ ഇല്ലാതാക്കാനും ചുണ്ടുകൾക്ക് മൃദുത്വവും നൽകാനും സഹായിക്കും.
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോഗിക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam