
കാലാവസ്ഥാ മാറ്റം വരുമ്പോള്‍ പലര്‍ക്കും തൊണ്ട വേദനയുണ്ടാകാനുളള സാധ്യതയുണ്ട്. ചിലർക്ക് തൊണ്ട വേദന തുടങ്ങിയാൽ പെട്ടെന്നൊന്നും മാറില്ല. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് തൊണ്ട വേദന വരാൻ പ്രധാന കാരണം. തൊണ്ട വേദന മാറാനുള്ള ചില വഴികള്‍ നോക്കാം.
ഒന്ന്...
ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കും ചുക്ക് പ്രവർത്തിക്കും.
രണ്ട്...
ഒരു ഗ്ലാസ് തിളച്ച ചൂട് വെള്ളത്തിൽ അൽപം ചായ പൊടിയും നാരങ്ങ നീരും ചേർത്ത് തൊണ്ടയിൽ അൽപം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.
മൂന്ന്...
കട്ടൻചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ നല്ലതാണ്.
നാല്...
വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ നല്ലതാണ്.
അഞ്ച്...
കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാൻ ഏറെ ഗുണകരമാണ്. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും.
ആറ്...
ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. കൂടാതെ ചുക്ക്, കുരുമുളക്, എന്നിവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam