Mouth Ulcer : വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

Published : Oct 25, 2022, 03:29 PM ISTUpdated : Oct 25, 2022, 03:50 PM IST
Mouth Ulcer : വായ്പ്പുണ്ണ് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

Synopsis

വായ്പ്പുണ്ണ് മാറാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് മലപ്പുറം വാണിയമ്പലത്തെ മെഡിക്കെയർ ഹോമിയോപ്പതിക് മെഡിക്കൽ സെന്ററിലെ ചീഫ് കൺസൾട്ടന്റ് ഡോ.മുഹമ്മദ് അസ്ലം പറയുന്നു. 

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ് .ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത്‌ അനുഭവപ്പെടും. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതാണ് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഇതിന് പുറമെ പല്ലുകൾ കമ്പിയിടുന്നതും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളാണ്. 

വായ്പ്പുണ്ണ് മാറാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് മലപ്പുറം വാണിയമ്പലത്തെ മെഡിക്കെയർ ഹോമിയോപ്പതിക് മെഡിക്കൽ സെന്ററിലെ ചീഫ് കൺസൾട്ടന്റ് ഡോ.മുഹമ്മദ് അസ്ലം പറയുന്നു. വെെറ്റമിൻ ബി12, സിങ്ക്, പോലുള്ള ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് പ്രധാനം. തവിട് അടങ്ങിയ ഭക്ഷണങ്ങൾ, എള്ള് വെെറ്റമിൻ ബി 12 ലഭിക്കുന്നതിന് സഹായകമാണ്. വായ വൃത്തിയായി എപ്പോഴും സൂക്ഷിക്കുക. ചില ടൂത്ത് പേസ്റ്റുകൾ വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. 

മറ്റൊരു കാര്യം വായ്പ്പുണ്ണ് പതിവായി വരുന്നവർ ഇടയ്ക്കിടെ ഉപ്പ് വെള്ളം കൊള്ളുന്നത് ഇൻഫെക്ഷൻ അകറ്റാനെല്ലാം സഹായിക്കും. ഭക്ഷണത്തിൽ തെെര് പരമാവധി ഉൾപ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തെെര്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തെെര് സഹായകമാണ്. വായ്പ്പുണ്ണ് വരുമ്പോൾ മുറിവിൽ തേൻ, വെളിച്ചെണ്ണ എന്നിവ പുരട്ടുന്നത് ആശ്വാസം നൽകുമെന്ന് ഡോ.മുഹമ്മദ് അസ്ലം പറയുന്നു. 

മധുരപലഹാരങ്ങള്‍ മുഖക്കുരുവിനെ വരുത്തുമോ? ചെയ്യേണ്ട കാര്യങ്ങള്‍...
 
മറ്റൊന്ന് വെെറ്റമിനുകൾ അടങ്ങിയ പഴങ്ങൾ ധാരാളമായി കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആപ്പിൾ, സ്ട്രോബെറി, ബ്ലൂബെറി പോലുള്ളവ കഴിക്കുക. മറ്റൊന്ന് തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ തുളസിയില ചവയ്ക്കുക ചെയ്യുന്നത് വായ്പ്പുണ്ണ് വരുന്നത് തടയാൻ സഹായിക്കും. പുകവലിക്കുന്നവർക്ക് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വായയിൽ കട്ടിയുള്ള തടിപ്പോ അല്ലെങ്കിൽ മുറിവോ ഉണങ്ങാതെ ഇരിക്കുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം