കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം ; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

By Web TeamFirst Published Dec 10, 2022, 12:00 PM IST
Highlights

'കരൾ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും ഹോർമോണുകളുടെയും അളവ് നിയന്ത്രിക്കുന്നു...'-  ജോൺസ് ഹോപ്കിൻസ് മെഡിസിൻ ക്ലിനിക്കൽ ലിവർ റിസർച്ച് ഡയറക്ടർ ഡോ. സലേഹ് അൽഖഹ്താനി പറയുന്നു.
 

രക്തം ഫിൽട്ടറിങ് ഉൾപ്പെടെ നിരവധി സുപ്രധാന ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു അവയവമാണ് കരൾ. ചില രോഗങ്ങളും ജീവിതശൈലികളും കരളിനെ തകരാറിലാക്കും. കരൾ ഒരു അവശ്യ അവയവമാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ നൂറുകണക്കിന് പ്രവർത്തനങ്ങൾ ചെയ്യുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ആവശ്യമായ പ്രോട്ടീനുകളും ഹോർമോണുകളും നിർമ്മിക്കുന്നതിനാൽ ഇത് ഒരു ഗ്രന്ഥി കൂടിയാണ്.

'കരൾ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും ഹോർമോണുകളുടെയും അളവ് നിയന്ത്രിക്കുന്നു...'-  ജോൺസ് ഹോപ്കിൻസ് മെഡിസിൻ ക്ലിനിക്കൽ ലിവർ റിസർച്ച് ഡയറക്ടർ ഡോ. സലേഹ് അൽഖഹ്താനി പറയുന്നു.

പിത്തരസം, രക്തശുദ്ധീകരണം, മെച്ചപ്പെട്ട ദഹന ആരോഗ്യം, അവശ്യ ധാതുക്കളുടെയും വിറ്റാമിനുകളുടെയും സംഭരണം എന്നിവ വരെ ഈ അവയവം ഒരു മൾട്ടിടാസ്കറാണ്. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന് നിർണായക പങ്കുണ്ട്.  ആരോഗ്യകരമായ ജീവിതശൈലിയും കരൾ ശുദ്ധീകരിക്കുന്ന ഭക്ഷണക്രമവും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതാണ് രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കാനുള്ള ഏറ്റവും നല്ല മാർ​ഗങ്ങൾ പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറഞ്ഞു. കരളിനെ ആരോ​ഗ്യകരമായ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. നാരങ്ങ നീര് ചേർത്ത് ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക.
2. ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക. ഈ വെള്ളം കുടിക്കുന്നത് കരളിനെയും വൃക്കകളെയും ശുദ്ധീകരിക്കാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
3. ഒരു ഗ്ലാസ് ക്യാരറ്റ്, ബീറ്റ്റൂട്ട്, ചീര ജ്യൂസ് എന്നിവ കുടിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഗ്ലാസ് ഗോതമ്പ് ഗ്രാസ് ജ്യൂസ് കുടുക്കുക. ഇവ രണ്ടും ശക്തമായ കരൾ ശുദ്ധീകരണമാണ്.
4. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഭക്ഷണത്തിന്റെ 40% എങ്കിലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. കാരണം, ഇത് ദഹനത്തെ സഹായിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കരളിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
5. കരളിന്റെ ആരോഗ്യം നിലനിർത്താൻ ശുദ്ധീകരിച്ച പഞ്ചസാരയും മൈദയും ഒഴിവാക്കുക. രണ്ട് ചേരുവകളും കരളിനെ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു. ഇത് ദോശ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.
6. സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.കാരണം, ഇതിലെ പൂരിത കൊഴുപ്പുകൾ കരളിനെ ബാധിക്കും.

click me!