
ഇന്ന് ചെറുപ്പക്കാരില്‍ വരെ കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. കൊളസ്‌ട്രോള്‍ അളവിലും അധികമാകുന്നതോടെ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടുന്നു.
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് അറിയാം...
ഒന്ന്...
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിന് നിര്‍ണായക പങ്കുണ്ട്. ദിവസം 20 മിനുട്ട് വ്യായാമം ചെയ്യുക. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനും ഇത് പ്രധാനമാണ്.
രണ്ട്...
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. രക്തക്കുഴലുകളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും.
മൂന്ന്...
വണ്ണം ഉള്ളവരിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ വണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
നാല്...
സിഗററ്റിലും മറ്റുമുള്ള കാര്‍സിനോജനുകളും ആര്‍ട്ടറികളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ ഉള്ളവർ നിര്‍ബന്ധമായും പുകവലി ഒഴിവാക്കുക.
അഞ്ച്...
ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. ഫാറ്റി ലിവർ തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം ഇലക്കറി സഹായിക്കും.
ആറ്...
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ മത്സ്യത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. മല്‍സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam