ലോകമെമ്പാടുമുള്ള ക്യാൻസർ കേസുകളിൽ ഏകദേശം 40 ശതമാനവും തടയാവുന്നവയാണെന്ന് ലോകാരോഗ്യ സംഘടന

Published : Nov 16, 2026, 02:59 PM IST
cancer

Synopsis

പുകവലി ശ്വാസകോശ ക്യാൻസറുമായി മാത്രമല്ല, വായ, തൊണ്ട, അന്നനാളം തുടങ്ങിയ ശരീരഭാഗങ്ങളിലുണ്ടാകുന്ന ക്യാൻസറുകളുമായും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരിലെ പുതിയ രോഗബാധകളിൽ ഏകദേശം 23 ശതമാനത്തിനും കാരണം പുകയിലയാണ്.

ലോകമെമ്പാടുമുള്ള ക്യാൻസർ കേസുകളിൽ പത്തിൽ നാലോളം കേസുകളും അവയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ (risk factors) നേരിടുന്നതിലൂടെ തടയാൻ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടനയും അതിന്റെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു.

2022-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ ക്യാൻസർ കേസുകളിൽ 37 ശതമാനവും (ഏകദേശം 71 ലക്ഷം കേസുകൾ) തടയാൻ കഴിയുന്നവയാണെന്ന് ​ഗവേഷകർ പറയുന്നു. പുകയില ഉപയോഗം, മദ്യപാനം, അമിതഭാരം, ശാരീരിക അധ്വാനക്കുറവ്, വായു മലിനീകരണം, അൾട്രാവയലറ്റ് വികിരണം, കൂടാതെ കാൻസറിന് കാരണമാകുന്ന ഒമ്പത് തരം അണുബാധകൾ എന്നിങ്ങനെ, തടയാൻ സാധിക്കുന്ന 30 അപകടസാധ്യത ഘടകങ്ങളെ 185 രാജ്യങ്ങളിലായി 36 തരം കാൻസറുകളുടെ പശ്ചാത്തലത്തിൽ ഈ പഠനം പരിശോധിച്ചു.

ലോകമെമ്പാടുമുള്ള പുതിയ ക്യാൻസർ കേസുകളിൽ ഏകദേശം 15 ശതമാനത്തിനും കാരണമാകുന്ന, ഒഴിവാക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഘടകം പുകയിലയാണ്. പുകവലി ശ്വാസകോശ ക്യാൻസറുമായി മാത്രമല്ല, വായ, തൊണ്ട, അന്നനാളം തുടങ്ങിയ ശരീരഭാഗങ്ങളിലുണ്ടാകുന്ന ക്യാൻസറുകളുമായും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരിലെ പുതിയ രോഗബാധകളിൽ ഏകദേശം 23 ശതമാനത്തിനും കാരണം പുകയിലയാണ്.

ലോകമെമ്പാടുമുള്ള പുതിയ ക്യാൻസർ കേസുകളിൽ ഏകദേശം 10 ശതമാനവും അണുബാധകളുമായി ബന്ധപ്പെട്ടവയാണ്. പുകയില കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കാരണമാണിത്. ഗർഭാശയമുഖ ക്യാൻസറിന് പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്; ആമാശയ ക്യാൻസറിന് ഹെലിക്കോബാക്റ്റർ പൈലോറി (Helicobacter pylori) ഒരു പ്രധാന കാരണമാകുന്നു. അതുപോലെ, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ കരൾ ക്യാൻസറിന് ഗണ്യമായ തോതിൽ കാരണമാകുന്നു.

ആഗോളതലത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസർ കേസുകളിൽ ഏകദേശം 3 ശതമാനത്തിനും കാരണം മദ്യപാനമാണ്. പതിവായുള്ള മദ്യപാനം സ്തനം, കരൾ, വായ, തൊണ്ട, അന്നനാളം, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പുരുഷന്മാരിലും സ്ത്രീകളിലും തടയാവുന്ന കേസുകളിൽ പകുതിയോളം ശ്വാസകോശം, ആമാശയം, സെർവിക്കൽ എന്നീ മൂന്ന് തരം കാൻസർ കേസുകളാണ് ഉണ്ടാകുന്നത്. പുകവലിയും വായു മലിനീകരണവും മൂലമാണ് ശ്വാസകോശ അർബുദം പ്രധാനമായും ഉണ്ടായത്, എച്ച്. പൈലോറി മൂലമാണ് വയറ്റിലെ അർബുദം, എച്ച്പിവി മൂലമാണ് സെർവിക്കൽ കാൻസർ കൂടുതലും ഉണ്ടായത്.

പുറത്തുള്ളതും അകത്തുള്ളതുമായ വായു മലിനീകരണവുമായി ദീർഘകാലം സമ്പർക്കത്തിലാകുന്നത് ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നും കൃത്രിമമായി ടാനിംഗ് (ചർമ്മത്തിന് നിറം നൽകൽ) ചെയ്യുന്ന ഉപകരണങ്ങളിൽ നിന്നുമുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും, അതുവഴി ത്വക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

പുകയില ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മദ്യപാനം പരിമിതപ്പെടുത്തുക, ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനുകൾ എടുക്കുക എന്നിവ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഖാനയോ പോപ്‌കോണോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?
ഈ പാനീയം പതിവായി കുടിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ